മക്ക: ഹജ്ജ് സുരക്ഷാ സേനയുടെ പത്രസമ്മേളനത്തിൽ വനിതാ സൈനികയുടെ വിശദീകരണം ശ്രദ്ധേയമായി. ഇന്ന് മക്കയിൽ നടന്ന ഈ വർഷത്തെ ഹജ്ജ് സംബന്ധമായ ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ചരിത്രത്തിൽ ആദ്യമായി വനിത സൈനിക ഉദ്യോഗസ്ഥ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
സുരാക്ഷ ഉദ്യോഗസ്ഥ അബീർ അൽ റാഷിദ ആണ് മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം മാധ്യമ പ്രവർത്തകരോട് പദ്ധതികളും സുരക്ഷ നടപടികളും വിശദീകരിച്ചത്. സുരക്ഷ, ഗതാഗത പദ്ധതികൾ, ഹജ്ജ് സീസണിനായുള്ള തയ്യാറെടുപ്പുകൾ, സമാധാനത്തിലും സുരക്ഷയിലും നിർബന്ധിത പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ തീർഥാടകരുടെ ചുമതലകൾ സുഗമമാക്കുന്ന വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് ഇവർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിശദീകരിച്ചത്.
ഹജ്ജ് സുരക്ഷാ സേനയുടെ കമാൻഡർ മേജർ ജനറൽ സായിദ് അൽ തുവിയാൻ പ്രഖ്യാപിച്ച നടപടിക്രമങ്ങൾ ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ഹജിലെ സുരക്ഷയും ഗതാഗത പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിന് രഹസ്യ പട്രോളിംഗ് സേന ഉണ്ടാകുമെന്നതടകടകം വിവിധ കാര്യങ്ങളാണ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
വീഡിയോ