ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ജിദ്ദയിൽ മരണപ്പെട്ടു. തൃശൂർ ചെറുതുരുത്തി സ്വദേശി ഇടത്തൊടി അബ്ദുൽ കരീം (58) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായത്. കൊവിഡ് ബാധിച്ചു ഭേദമായിരുന്ന അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ഒരു മാസമായി ഐ സി യു വിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ടു.
മുപ്പത് വർഷത്തോളം സൗദിയിൽ പ്രവാസിയായ അബ്ദുൽ കരീം നിലവിൽ പ്രശസ്തമായ നഹ്ദി ഫാർമസി പർച്ചേസ് വിഭാഗം ജീവനക്കാരനായിരുന്നു.
ഭാര്യ: ആമിനക്കുട്ടി, മക്കൾ : റജീന, രഷ്ന, അബ്ദുറഊഫ് (ഇനിഷ്യൽ കമ്പനിയിൽ ജോലി ചെയ്യുന്നു).
മൃതദേഹം മക്കയിൽ ഖബറടക്കാൻ വേണ്ട നിയമ നടപടികൾ നടന്നു വരുന്നതായി നഹ്ദി ഫർമസി ജീവനക്കാരൻ ഹംദാൻ ബാബു കോട്ടക്കൽ അറിയിച്ചു.