തൊഴിലാളിയെ കയ്യേറ്റം ചെയ്‌ത സ്വദേശികളെ അറസ്റ്റ് ചെയ്‌തു

0
2233

ഹായിൽ: തൊഴിലാളിയെ കയ്യേറ്റം ചെയ്ത രണ്ടു സഊദി പൗരന്മാരെ സഊദിയിൽ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഹായിലിലെ ഗാസ് സ്റ്റേഷനിലെ തൊഴിലാളിയെയാണ് സഊദി പൗരന്മാർ കയ്യേറ്റം ചെയ്തത്. തൊഴിലാളിയെ കയ്യേറ്റം ചെയ്തതിന് പുറമെ അദ്ദേഹത്തിന്റെ പക്കൽ നിന്നും പണവും ഇവർ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.