റിയാദ്: തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക ലിങ്കിൽ നാട്ടിൽ നിന്നും പല തവണ ശ്രമമാണ് നടത്തിയവർക്ക് പിന്നീട് ബ്ലോക് ആയ സന്ദേശമാണ് ലഭ്യമാകുന്നത്. ഇവർക്ക് പിന്നീട് ആരോഗ്യ മന്ത്രാലയത്തിന്റെ 937 എന്ന നമ്പറിൽ വിളിക്കാനുള്ള സന്ദേശമാണ് ലഭിച്ചിരുന്നത്. എന്നാൽ, നാട്ടിലുള്ള അവർക്ക് ഈ നമ്പറിലേക്ക് സന്ദേശം വിളിക്കാൻ സാധിക്കില്ലെന്നതിനാൽ പ്രവാസികൾ ഏറെ ആശങ്കയിലായിരുന്നു. എന്നാൽ, അതിനു പരിഹാരമായി ആരോഗ്യ മന്ത്രാലയത്തിന്റെ രണ്ടു സഊദി നമ്പറുകൾ ലഭ്യമായിട്ടുണ്ട്. ഇതിൽ എസ് ടി സി മൊബൈൽ ഉള്ളവർക്ക് സൗജന്യമായി നാട്ടിൽ നിന്നും വിളിക്കാവുന്നതാണ്.
ഇത്തരം പ്രശനങ്ങളിൽ പെട്ട നാട്ടിലുള്ളവർ 937 ലേക്ക് വിളിക്കുന്നതിനു പകരം ആരോഗ്യ മന്ത്രാലയത്തിൻ്റെ 00966920005937, 00966114062700 എന്നീ രണ്ട് നമ്പറുകളിലേക്കാണ് ബന്ധപ്പെടേണ്ടത്. എന്നാൽ, എസ് ടി സി നമ്പർ ഉപയോഗിക്കുന്നവർക്ക് മാത്രമെ ഇതിൽ വിളിക്കാൻ മാർഗ്ഗമുള്ളൂ. ഇത് പ്രകാരം വിളിച്ച ഒരാളോട് വാക്സിൻ സർട്ടിഫിക്കറ്റിൽ സൗദി എംബസിയുടെ അറ്റസ്റ്റേഷൻ നടത്തി വീണ്ടും അപേക്ഷിക്കാനാണു നിർദേശിച്ചത്.
അതോടൊപ്പം അറ്റസ്റ്റ് ചെയ്താലും ഇനി ഒരിക്കൽ കൂടി അപേക്ഷിക്കാൻ സാധിക്കാത്ത വിധം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ബ്ലോക്ക് ചെയ്യപ്പെട്ടവർ എന്ത് ചെയ്യുമെന്ന് കാൾ സെൻ്ററിൽ ചോദിച്ചപ്പോൾ 937@moh.gov.sa എന്ന ഇ മെയിലിലേക്ക് എംബസി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ മറ്റു ആവശ്യമായ രേഖകൾക്കൊപ്പം അയക്കണമെന്നുമാണു മറുപടി ലഭിച്ചത്.




