ഒമാനിലേക്ക് ഇന്ത്യക്കാർക്കുള്ള വിലക്ക് അനിശ്ചിതമായി നീട്ടി

0
2052

മസ്കറ്റ്: ഒമാനിലേക്ക് ഇന്ത്യക്കാർക്കുള്ള വിലക്ക് അനിശ്ചിതമായി നീട്ടി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ് വിലക്ക് അനിശ്ചിതമായി നീട്ടുന്നതായി ഭരണകൂടം അറിയിച്ചു. ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് വ്യാഴാഴ്ച അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി പ്രഖ്യാപിച്ചത്.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് സുൽത്താനേറ്റിന്റെ ഉദ്യോഗസ്ഥൻ അറിയിച്ചു.  പട്ടികയിലുള്ള മറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഇവയാണ്: യുകെ, ടുണീഷ്യ, ലെബനൻ, ഇറാൻ, ഇറാഖ്, ലിബിയ, ബ്രൂണൈ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, എത്യോപ്യ, സുഡാൻ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക, ഘാന, സിയറ ലിയോൺ, നൈജീരിയ, ഗ്വിനിയ, കൊളംബിയ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. ഏപ്രിൽ 24 മുതൽ ഈ രാജ്യങ്ങളിൽ നിന്നുള്ള വരവ് നിരോധനം നിലവിലുണ്ട്.

ഒമാനിൽ ബുധനാഴ്ച 1,675 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മൊത്തം അണുബാധകളുടെ എണ്ണം 2,80,235 ആയി. കൊറോണ വൈറസുമായി ബന്ധപ്പെട്ട 3,356 മരണങ്ങൾ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.