മക്ക: ഒരു നെഞ്ചും രണ്ട് തലയുമായി സയാമീസ് ഇരട്ടകൾ പിറന്നു. മക്കയിലെ മറ്റേണിറ്റി ആൻ്റ് ചിൽഡ്രൻ ആശുപത്രിയിൽ ആണ് അത്യപൂർവ്വ ജനനം നടന്നത്. രണ്ട് തലകൾ ഉള്ള കുട്ടികൾക്ക് നെഞ്ച് ഉൾപ്പെടെ ചില അവയവങ്ങൾ ഇരുവർക്കുമായി ഒന്ന് മാത്രമേ ഉള്ളൂ. രണ്ട് കിഡ്നിയും ഒരു ലിവറുമാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ തന്നെ ഒരു കിഡ്നി സാധാരണ വലിപ്പത്തിലും മറ്റൊരു കിഡ്നി ചെറിയതുമാണ്.
അതേസമയം, ഓരോ കുട്ടികളിലും രണ്ട് ശ്വാസകോശങ്ങളുടെ സാന്നിദ്ധ്യവും ഓരോരുത്തർക്കും നട്ടെല്ലും ഹൃദയവും ഉള്ളതായും സ്കാനിംഗിൽ വ്യക്തമായിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.
കുട്ടികളുടെ ആരോഗ്യ സ്ഥിതി ഇപ്പോൾ സാധാരണ പോലെ ആണെന്നും അവരുടെ ശ്വസന പ്രക്രിയകൾ സാധാരണ രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും ഇൻ്റ്റൻസീവ് കെയർ കൺസൽട്ടൻ്റ് ഡോ: ഫൈസ അൽ സലാമി അറിയിച്ചു.
വീഡിയോ