ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി റിയാദിൽ മരണപ്പെട്ടു

0
563

റിയാദ്: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി റിയാദിൽ മരണപ്പെട്ടു. പാലക്കാട് ചലവറ പുളിയനംകുന്നു കരിമ്പനക്കൽ മുഹമ്മദ് (56) ആണ് മരണപ്പെട്ടത്. റിയാദ് സഊദി ജർമ്മൻ ഹോസ്പിറ്റലിൽ ഒരു മാസത്തിലേറെയായി ചികിത്സയിൽ ആയിരുന്നു

പിതാവ്: ആമു, മാതാവ്: ഫാത്തിമ, ഭാര്യ: ബുഷ്‌റ, മക്കൾ: മുഷ്‌ബിറ, മുസ്തഫ കമർ, മുനവ്വിർ

നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, പാലക്കാട് കെഎംസിസി നേതാക്കളായ നേതാക്കളായ മുത്തുക്കുട്ടി തരൂർ, ബാദുഷ, ഫാറൂഖ്, അസീസ് എന്നിവർ രംഗത്തുണ്ട്. ഖബറടക്കം റിയാദിൽ നടത്തും