സഊദിയിൽ ഈ മാസം 50 ലക്ഷം വിദ്യാർത്ഥികൾക്ക് വാക്‌സിൻ; ലക്ഷ്യം അടുത്ത അധ്യയന വർഷത്തിൽ തന്നെ വിദ്യാലയങ്ങൾ തുറക്കൽ

0
1674

റിയാദ്: രാജ്യത്തെ അമ്പത് ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഈ മാസം തന്നെ വാക്‌സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 12 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് കുത്തിവയ്പ്പ് നൽകുന്നതിന് അധിക സംയുക്ത പരിപാടി നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ഉടമ്പടിയിൽ എത്തിയിട്ടുണ്ട്.

വാക്‌സിൻ എടുക്കുന്നതിൽ അവശേഷിക്കുന്ന അധ്യാപക- അധ്യാപികമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, പുരുഷ-വനിതാ പരിശീലകർ, പൊതു, സ്വകാര്യ മേഖലകളിലെ പരിശീലന സ്ഥാപനങ്ങളിലെ പരിശീലകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർക്കും ഈ ഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകും. എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അധ്യയന വർഷത്തിൽ തന്നെ സ്‌കൂളുകളിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ നീക്കം.

കഴിഞ്ഞയാഴ്ച്ചയാണ്‌ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ സഊദി ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.