എടവണ്ണ സി. എച്ച് സെന്ററിന് കെഎംസിസി ഫണ്ട്‌ കൈമാറി

ജിദ്ദ: എടവണ്ണ സി എച്ച് സെൻറർ അന്തേവാസികൾക്കും കൂട്ടിരിപ്പുകാർക്കും പാവപ്പെട്ട രോഗികൾക്കും വേണ്ടി ജിദ്ദ – എടവണ്ണ പഞ്ചായത്ത് കെ എം സി സി സ്വരൂപിച്ച ഫണ്ട് സീതിഹാജി സൗധത്തിൽ വച്ച് നടന്ന ചടങ്ങിൽ കെ എം സി സി ഭാരവാഹിയായ സക്കീർ കാലുൻറകത്ത് ഏറനാട് മണ്ഡലം എം എൽ എ പികെ ബഷീറിന് കൈമാറി. ഇതോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മറ്റും നാടിന്റെ നട്ടെല്ലായ പ്രവാസികൾ അനുഭവിക്കുന്ന യാത്ര ക്ലെശം, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കാൻ വേണ്ടിയുള്ള നിവേദനവും എം എൽ എ ക്ക്‌ കൈമാറി. മുജീബ് സ്വലാഹിയാണ് നിവേദനം നൽകിയത്.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര പുനഃസ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുക, കോവിഡ് -19 മഹാമാരിമൂലം കഷ്ടത അനുഭവിക്കുന്ന നാട്ടിലുള്ള എല്ലാ പ്രവാസികൾക്ക് 10,000 രൂപ അടിയന്തിര സാമ്പത്തിക സഹായം നൽകുക, കോവിഡ് -19 മഹാമാരിമൂലം നാട്ടിൽ കുടുങ്ങി വീണ്ടും സഊദിയിലേക്ക് മറ്റു രാജ്യങ്ങൾ ഇടത്താവങ്ങളാക്കി വരുന്നവർക്ക് 5 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുക, നാട്ടിൽ കുടുങ്ങി ജോലിയും വിസയും നഷ്ടപ്പെട്ട പ്രവാസികൾക്ക് നാട്ടിൽ സരംഭം തുടങ്ങുന്നതിന് 20 ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുക എന്നിങ്ങനെയുള്ള ആവിശ്യങ്ങൾ ഉൾപെടുത്തി കെഎംസിസി ഭാരവാകളായ കെ. ഫിറോസ് ബാബു എടവണ്ണ, കെ സി അബൂബക്കർ പള്ളിമുക്ക്, സുൽഫീക്കർ ഒതായി,
കെ. പി സുനീർ ,ഹബീബ് കാഞ്ഞിരാല, വി. പി നൗഷാദ് എന്നിവർ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. പരിപാടിയിൽ എടവണ്ണ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി ലുഖ്മാൻ അധ്യക്ഷത വഹിച്ചു.

ഇ. സുൽഫികർ, ജുനൈസ് കാഞ്ഞിരാല എന്നിവർ സംസാരിച്ചു എടവണ്ണ പഞ്ചായത്ത് ജിദ്ദ- എടവണ്ണ പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികളായ വി. ടി അഷ്‌റഫ്, നൗഫൽ കാഞ്ഞിരാല, ജലീൽ ഏഴുകളരി, ബാബു ഷബീബ്, അഷ്ക്കാൻ പുളിക്കൽ, പി. കെ. ഷൈജു, ഹംസ ചെമ്മല, സാദിഖ് കള്ളിവളപ്പിൽ, ആദിൽ മുനീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ്‌ അഹ്‌മദ്‌ മദനി സ്വാഗതവും അഹ്‌മദ്‌ കുട്ടി നന്ദിയും പറഞ്ഞു.