കൊവിഡ് വാക്സിൻ ഉത്പാദന മേഖല കേന്ദ്രമാകാൻ സഊദി അറേബ്യ സജ്ജം

0
1774

റിയാദ്: കൊറോണ വാക്സിൻ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രാദേശിക കേന്ദ്രമാകാൻ സഊദി അറേബ്യ സജ്ജമാണെന്ന് റോയൽ കോർട്ടിലെ ഉപദേശകനും കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള മന്ത്രി തല മീറ്റിംഗിൽ നടത്തിയ സംസാരിക്കവേയാണ് അദ്ദേഹം സഊദി അറേബ്യയുടെ സന്നദ്ധത വ്യക്തമാക്കിയത്.

കൊറോണ പാൻഡെമിക് ഉയർത്തുന്ന വെല്ലുവിളിക്കെതിരെ കഴിയുന്നത്ര ജനങ്ങളെ സംരക്ഷിക്കുന്നതിന് ആഗോളതലത്തിൽ ഏകോപിപ്പിച്ച് ആഗോള പ്രതികരണം ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഉൾപ്പെടെ അനുബന്ധ വ്യവസായങ്ങളുടെ പ്രാദേശികവൽക്കരണത്തെ സഊദി അറേബ്യ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. വിതരണം, ഗതാഗതം, ആരോഗ്യ വ്യവസായങ്ങൾ എന്നിവയ്ക്കുള്ള ഒരു പ്രാദേശിക കേന്ദ്രമായി മാറുന്നതിന് അതുല്യമായ കഴിവുകളും യോഗ്യതകളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം അതിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി സഊദി അറേബ്യ ആഗോളതലത്തിൽ 713 മില്യൺ ഡോളർ നിക്ഷേപം നടത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു, കൂടാതെ കിംഗ് സൽമാൻ സെന്റർ പല രാജ്യങ്ങൾക്കും സഹായം നൽകുന്നു.

കഴിഞ്ഞ 3 പതിറ്റാണ്ടുകളായി 17 ബില്യൺ ഡോളർ ചിലവ് വരുന്ന പദ്ധതികളിലൂടെ അഭയാർഥികൾക്ക് സഊദി അറേബ്യ പിന്തുണ നൽകിയെന്നും അദ്ദേഹം വെളുപ്പെടുത്തി.