സഊദി പ്രവാസികൾക്ക് ഒരാശ്വാസം; നാട്ടിൽ നിന്ന് സെക്കൻഡ് ഡോസ് എടുത്തവർക്ക് തവക്കൽന അപ്‌ഡേറ്റ് ആയിത്തുടങ്ങി

0
21709

റിയാദ്: സഊദിയിൽ നിന്ന് ആദ്യ ഡോസ് എടുത്ത് നാട്ടിലെത്തിയ ശേഷം സെക്കൻഡ് ഡോസ് എടുത്ത് അപ്‌ഡേഷന് വേണ്ടി നൽകിയവർക്ക് അപ്‌ഡേറ്റ് ആയിത്തുടങ്ങി. നാട്ടിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് തവക്കൽനയിൽ അപ്‌ഡേറ്റ് ആകുമെന്ന വാർത്തകൾ ദിവസങ്ങൾക്ക് മുമ്പ് ട്നന്നെ പുറത്ത് വന്നിരുന്നുവെങ്കിലും ആദ്യമായാണ് അപ്‌ഡേറ്റ് ആയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒന്നാം ഡോസ് സഊദിയിൽ നിന്നും സ്വീകരിച്ച് ലീവിനായി നാട്ടിൽ പോയ സമയത്ത് എടുത്ത രണ്ടാം ഡോസ് വിവരങ്ങളാണ് ഇപ്പോൾ തവക്കൽനയിൽ അപ്‌ഡേറ്റ് ആയിരിക്കുന്നത്. തവക്കൽനയിൽ രണ്ടിന് ഡോസ് സ്വീകരിച്ച വ്യക്തിയെന്ന് രേഖപ്പെടുത്തപ്പെടുന്നതിനു പുറമെ തവക്കൽനയിലെ ആരോഗ്യ പാസ്‌പോർട്ടിൽ രണ്ടു ഡോസ് സ്വീകരിച്ച ശേഷമുള്ള സർട്ടിഫിക്കറ്റും ലഭ്യമാകും. ഇതിൽ ഒന്നാം ഡോസ് സഊദിയിൽ നിന്നും രണ്ടാം ഡോസ് സഊദിക്ക് പുറത്ത് നിന്നുമാണെന്നും വാക്‌സിൻ സ്വീകരിച്ച തിയ്യതി സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.

തവക്കൽനയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ്

എന്നാൽ, ഒരു ഡോസ് സഊദിയിൽ നിന്നെടുത്ത് ലീവിന് പോകുന്ന പ്രവാസികൾ തവക്കൽനയിലെ ഇമ്യുണ് സ്റ്റാറ്റസ് തിയ്യതി കഴിയുന്നതിനിടക്ക് തിരിച്ചു വരികയാണെങ്കിൽ അവർക്ക് നിർബന്ധിത ക്വാറന്റൈൻ വേണ്ടതില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവർ രണ്ടാം ഡോസ് തിരിച്ചെത്തിയ ശേഷം എടുത്താൽ മതിയാകും. അല്ലാത്തവർ രണ്ടാം ഡോസ് നാട്ടിൽ നിന്നെടുത്ത് തവക്കൽനയിൽ അപ്‌ഡേറ്റ് ആക്കാൻ ശ്രമം നടത്തേണ്ടതാണ്.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്ന് അറിയാം. അതിന്റെ ഘട്ടങ്ങൾ ഇപ്രകാരമാണ്

1: https://eservices.moh.gov.sa/CoronaVaccineRegistration എന്ന സൈറ്റിൽ കയറിയ ശേഷമാണു രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.

2: കണ്ടീഷനുകൾ അംഗീകരിച്ച ശേഷം സഊദി റെസിഡന്റ് സെലെക്റ്റ് ചെയ്യുക.

3: ഇഖാമ നമ്പർ, ഇഖാമ കാലാവധി, കാണിച്ചിരിക്കുന്ന പ്രതേക നമ്പർ എന്നിവ എന്റർ ചെയ്യക.

4: തുടർന്ന് നമ്മുടെ വിവരങ്ങൾ പേജിൽ പ്രത്യക്ഷപ്പെടും. അതിൽ പിന്നീട് മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ എന്റർ ചെയ്യണം.

5: തുടർന്ന് മൊബൈലിലോ കൊടുത്തിരിക്കുന്ന മെയിലിലോ ലഭിക്കുന്ന OTP അടിക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും.

6: അവിടെ വാക്‌സിനേഷൻ ഇൻഫർമേഷൻ ആണ് എന്റർ ചെയ്യേണ്ടത്. ഇവിടെ വാക്‌സിൻ ആസ്‌ത്രസൈനിക വാക്‌സിനുകൾ സെലെക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. തുടർന്ന് വാക്‌സിൻ സ്വീകരിച്ച രാജ്യം, ഡോസുകൾ സ്വീകരിച്ച തിയ്യതി എന്നിവ എന്റർ ചെയ്യുക..

7: പിന്നീട് പാസ്സ്‌പോർട്ട് കോപ്പി, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവ അറ്റാച്ച് ചെയ്യണം (ഫയലുകൾ 1 എം ബി യിൽ കൂടാൻ പാടില്ല)

8: തുടർന്ന് ഡിക്ലറേഷൻ ഭാഗത്ത് ടിക്ക് കൊടുത്ത് സബ്‌മിറ്റ്റ് ചെയ്യണം.

തുടർന്ന് ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ പരിശോധിച്ച് നമ്മുടെ തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യും. മന്ത്രാലയം സ്വീകരിച്ച ശേഷം അപ്‌ഡേറ്റ് ചെയ്യപ്പെട്ടാൽ വിദേശങ്ങളിൽ നിന്ന് ആസ്‌ത്രസൈനിക (കൊവിഷീൽഡ്‌) എടുത്തവർക്കും നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കപ്പെടും. അഞ്ചു ദിവസത്തിനുള്ളിൽ ഇത് പരിശോധന നടത്തി മറുപടി ലഭ്യമാകുന്നെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ ദിവസങ്ങൾ കാത്തിരിന്ന ശേഷമാണ് പലർക്കും റിപ്ലൈ ലഭിക്കുന്നത്.പക്ഷെ, ചിലർക്ക് വളരെ വേഗത്തിൽ തന്നെ തവക്കൽന അപ്‌ഡേറ്റ് ആകുകയും ചെയ്തിട്ടുണ്ട്. നൽകുന്ന സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലോ അല്ലാത്തവ അറബിയിലേക്ക് ട്രാൻസലേറ്റ് ചെയ്തിട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു. സർട്ടിഫിക്കറ്റിൽ വാക്‌സിൻ പേരും തീയതിയും അതിന്റെ ബാച്ച് നമ്പറും അടങ്ങിയിരിക്കണമെന്നും നിർബന്ധമുണ്ട്.

അതേസമയം സഊദിയിലേക്ക് വരുന്ന മുഴുവൻ ആളുകളും മുഖീമിന്റെ https://muqeem.sa/#/vaccine-registration/home ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്. ഇഖാമയുള്ളവരിൽ വാക്‌സിൻ എടുത്തവർ, എടുക്കാത്തവർ,പുതിയ വിസയിൽ വരുന്നവരിൽ വാക്സിൻ എടുത്തവർ, എടുക്കാത്തവർ, സഊദിക്കൊപ്പം വരുന്ന വീട്ടു ജോലിക്കാർ എന്നിങ്ങനെ വിവിധ ലിങ്കുകൾ അതിൽ കാണാം. അതിൽ യാത്രക്കാരുടെ സ്റ്റാറ്റസ് അനുസരിച്ച് യാഥാരയുടെ 72 മണിക്കൂർ മുമ്പ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം.