ആദ്യത്തെ 16 ല്‍ സ്ഥാനം നേടി ഫലസ്തീനും, ഫിഫാ അറബി കപ്പ് അന്തിമ പട്ടിക ഇങ്ങനെ

0
975

ദോഹ: 2022 ലോക കപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ഫിഫ അറബ് കപ്പ് പോരാട്ടങ്ങളിലേക്കുള്ള ടീമുകളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. യോഗ്യതാറൗണ്ടിലെ മത്സരങ്ങള്‍ വെള്ളിയാഴ്ച സമാപിച്ചു. ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന അറബ് രാജ്യങ്ങളുടെ കാല്‍പ്പന്ത് പോരിലേക്ക് നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് കൊമ്പുകോര്‍ക്കുക.

2022 ലോകകപ്പ് നടക്കുന്ന അതേവേദികളിലാണ് കൃത്യം ഒരു വര്‍ഷം മുമ്പ് അറബ് കപ്പ് നടക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെയായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 10 ടീമുകള്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനില്‍ (എ.എഫ്.സി) നിന്നും ശേഷിച്ച ആറ് ടീമുകള്‍ ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനില്‍ നിന്നുമുള്ളവരാണ്.

യോഗ്യതാ റൗണ്ടില്‍ മത്സരിച്ച 14 ടീമുകളില്‍നിന്ന് ഏഴുടീമുകളാണ് യോഗ്യത നേടിയത്. കുവൈത്ത്, യമന്‍ ടീമുകള്‍ പുറത്തായി. സൗത്ത് സുഡാന്‍ ടീം അംഗങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല.

അഞ്ച് ഗോളിന് കൊമറോസിനെ തോല്‍പിച്ച ഫലസ്തീനാണ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്.
16 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായി മത്സരിക്കും. ഏഷ്യന്‍ ചാമ്പ്യന്മാര്‍ കൂടിയായ ഖത്തര്‍, ഫിഫ റാങ്കിങ്ങില്‍ മികച്ച സ്ഥാനങ്ങളിലുള്ള തുനീഷ്യ (26), അല്‍ജീരിയ (33), മൊറോകോ (34), ഈജിപ്ത് (46) എന്നിവരാണ് പ്രഗത്ഭരായ ടീമുകള്‍.

ഗ്രൂപ് എ: ഖത്തര്‍, ഇറാഖ്, ഒമാന്‍, ബഹ്‌റൈന്‍

ഗ്രൂപ് ബി: തുനീഷ്യ, യുഎഇ, സിറിയ, മൗറിത്താനിയ

ഗ്രൂപ് സി: മൊറോക്കോ, സൗദി അറേബ്യ, ജോര്‍ദാന്‍, ഫലസ്തീന്‍.

ഗ്രൂപ് ഡി: അല്‍ജീരിയ, ഈജിപ്ത്, ലബ്‌നാന്‍, സുദാന്‍

നാളെ 2,4,10 ക്ലാസുകളില്‍ ഗൂഗ്ള്‍ മീറ്റ് ഉണ്ടാവില്ല. എനിക്ക് ഉമ്മയുടെ ചികിത്സാര്‍ത്ഥം അങ്കമാലി കണ്ണാശുപത്രി വരെ പോവേണ്ടതുണ്ട്. വര്‍ക്കുകള്‍ ഗ്രൂപ്പില്‍ നല്‍കാം.