ദുബൈ വഴി സഊദിയിലേക്ക് വരാൻ പറ്റില്ലെന്ന്, മിനിറ്റുകൾക്കകം സന്ദേശം പിൻവലിച്ച് എമിറേറ്റ്സ്

0
5982

ദുബൈ: ദുബൈ വഴി സഊദിയിലേക്ക് ട്രാൻസിറ്റ് വഴി വിദേശികൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന സന്ദേശം പിൻവലിച്ച് എമിറേറ്റ്സ്. ഇന്ന് മുതലാണ് എമിറേറ്റസിന്റെ സന്ദേശം വ്യാപകമായി പ്രചരിച്ചത്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് തെറ്റായി പ്രചരിച്ചതായിരുന്നുവെന്നും സന്ദേശം പിൻവലിച്ചതായും എമിറേറ്റ്സ് തന്നെ ട്രാവൽ ഏജൻസികൾക്ക് സന്ദേശം നൽകുകയും ചെയ്തു. ഇന്ത്യ-യു എ ഇ സർവ്വീസ് സാധാരണ നിലയിൽ ആയാലും ദുബൈ വഴി സഊദി പ്രവേശനം സാധ്യമല്ലെന്നായിരുന്നു സന്ദേശത്തിന്റെ ആകെത്തുക.

സന്ദേശം പുറത്ത് വന്നതോടെ സഊദി പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. ദുബൈ വഴി സഊദി പ്രവേശനം പ്രതീക്ഷച്ചിരുന്ന പ്രവാസികൾക്ക് ഈ വാർത്ത ഏറെ ഞെട്ടിക്കുന്നതായി മാറി.

ഇതിനിടെയാണ് എമിറേറ്റ്സ് തന്നെ ട്രാവൽ ഏജൻസികൾക്ക് സന്ദേശം കാര്യമാക്കേണ്ടെന്നും ദുബൈ വഴി സഊദിയിൽ എത്തേണ്ട സമയത്ത് സ്വീകരിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കിയും സന്ദേശം അയച്ചത്. തിരുത്ത് എന്ന് അടയാളപ്പെടുത്തിയാണ് എമിറേറ്റ്സ് ആദ്യ രണ്ടാമത് സന്ദേശം അയച്ചത്. ട്രാവൽ മാനദണ്ഡങ്ങൾ അറിയാൻ എമിറേറ്റ്സ് സൈറ്റ് സന്ദർശിക്കണമെന്നും നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here