ദമാം: വാൾമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘം ദമാമിൽ പിടിയിൽ. നിരവധി പേരെ ആക്രമിച്ചു മോഷണം നടത്തുന്ന നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് കിഴക്കൻ പ്രാവിശ്യ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ശഹ്‌രി പറഞ്ഞു. മുപ്പതിനും നാൽപതിനും ഇടയിലുള്ളവരാണ് പ്രതികൾ.
ആളുകളെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കളും വാഹനങ്ങളും മോഷ്ടിക്കുകയും ചെയ്തതുൾപ്പെടെ ഉൾപ്പെടെ നടത്തിയ കുറ്റകൃത്യങ്ങളിലെ
അഞ്ചു വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിലേക്ക് കൈമാറി.