അസീർ: അബഹയിൽ ദിവസങ്ങളായി പടരുന്ന തീപിടുത്തം പൂർണ്ണമായും നിയന്ത്രണ വിധേയമായി. തീ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ജനവാസ മേഖലക്ക് സമീപം എത്തിയതോടെ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. പ്രിൻസ് സുൽത്താൻ പാർക്കിൽ ഉണ്ടായ തീപ്പിടുത്തം അതേ നഗരത്തിലെ അൽ ജറാ പാർക്കിലേക്ക് കൂടി പടരുകയായിരുന്നു.
“അബഹ അൽ ജറയിലെ മലനിരകളിലെ തീപിടുത്തം ജനവാസ മേഖലകളിലേക്ക്, ആളുകളെ ഒഴിപ്പിച്ചു“
ശക്തമായ കാറ്റാണ് തീ പടരാൻ കാരണം. ഏറെ ദിവസത്തെ കഠിന ശ്രമങ്ങൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ മനസിലാക്കാം തീപിടുത്തതിന്റെ തീവ്രത. അസീറിനായി ‘ഓ അസീർ രക്ഷയും കുളിർമയും ഉണ്ടാകട്ടെ’ എന്ന ഹാഷ്ടാഗും വ്യാപമായിരുന്നു.
“അബഹയിലെ തീപ്പിടുത്തം അൽ ജറാ പാർക്കിലേക്ക് കൂടി പടർന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു“
തീപിടിത്തം മൂലം ഗ്രാമങ്ങൾക്ക് അപകടമുണ്ടായില്ലെന്നും പരിക്കുകളൊന്നും സംഭവച്ചിട്ടില്ലെന്നും സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.
വീഡിയോ
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം