റിയാദ്: സഊദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശിക്ക് ശിക്ഷ വിധിച്ചു. ഈത്തപ്പഴക്കച്ചവടം നടത്തിയ കേസിൽ വിദേശിക്ക് ഒന്നര വർഷം തടവും ഇതിന് ശേഷം നാടുകടത്താനുമാണ് കോടതി വിധി. സഊദി വാണിജ്യകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
യമൻ സ്വദേശിയാണ് പ്രതി. ബിനാമി ഇടപാടിനൊപ്പം പ്രതി സഊദിയുടെ പുറത്തേക്ക് വൻ തുക അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ ബിനാമി വിരുദ്ധ നിയമ പ്രകാരം റിയാദ് ക്രിമിനൽ കോർട്ട് ആണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെയുള്ള ശിക്ഷാ നടപടി സ്വന്തം ചിലവിൽ പ്രസിദ്ധീകരിക്കാനും ഉത്തരവുണ്ട്.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr