റിയാദ്: രണ്ട് വ്യത്യസ്ത കൊലപാതകക്കേസുകളിലെ പ്രതികളുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി. രണ്ട് പ്രതികളും സഊദി പൗരന്മാരാണ്. സഊദി ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചത്.
മുഹമ്മദ് ബിൻ ജിഹാദ് അൽ അൻസി എന്ന സഊദി പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയ ബസാം ബിൻ മുഖ്ബൽ അൽ റുവൈലി എന്ന സ്വദേശിയെയും ഖാലിദ് ബിൻ ബന്ദർ അൽ ഉത്തയ്ബി എന്ന സ്വദേശിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നായിഫ് ബിൻ ഹാദി അൽ ഉത്തയ്ബി എന്ന സ്വദേശി പൗരനെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
രണ്ട് കേസുകളിലെയും പ്രതികളെ പിടികൂടുകയും പ്രതികൾക്കെതിരെയുള്ള കേസുകൾ തെളിയിക്കപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുകയായിരുന്നു.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr