മക്ക: എട്ട് മാസം പ്രായമായ കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ സേഫ്റ്റി പിന് വിജയകരമായി മെഡിക്കൽ സംഘം പുറത്തെടുത്തു. തുറന്ന നിലയിലുള്ള പിൻ വളരെ അദ്‌ഭുതകരമയാണ് ശസ്ത്രക്രിയ കൂടാതെ തന്നെ യാതൊരു അത്യാഹിതവും സംഭവിക്കാതെ മെഡിക്കൽ സംഘം പുറത്തെടുത്തത്. മക്കയിലെ മെറ്റേർണിറ്റി ആശുപത്രിയിലാണ് സംഭവം. മേഖലയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഘട്ടത്തെ അഭിമുഖീകരിച്ചതെന്ന് ഇത് പുറത്തെടുക്കാൻ നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിലെ സർജൻ അലി അൽ ശംറാനി പറഞ്ഞു. ലാപ്രോസ്കോപ്പി വഴിയാണ് ഇത് പുറത്തെടുത്തത്.
അന്നനാളത്തിന്റെ മുകൾ ഭാഗത്തായാണ് സേഫ്റ്റി പിൻ തുറന്ന നിലയിൽ കാണപ്പെട്ടത്. ഇവിടെ നിന്നാണ് ശസ്ത്രക്രിയ കൂടാതെ ലാപ്രോസ്കോപ്പി വഴി സുരക്ഷിതമായി പിൻ പുറത്തെടുത്തത്.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക