സഊദിയിൽ പിതാവിനോപ്പം ജോലി ചെയ്യവെ മകൻ ഉയരത്തിൽ നിന്ന് വീണ് മരണപ്പെട്ടു

0
3374

റിയാദ്: സഊദിയിലെ ജിസാനിൽ പിതാവിനോപ്പം ജോലി ചെയ്യവെ മകൻ ഉയരത്തിൽ നിന്ന് വീണ് മരണപ്പെട്ടു. പാലക്കാട് മരുതൂർ പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുർതസ ഗുലാം ജീലാനി (28) യാണ് മരണപ്പെട്ടത്. ഈദാബിയിൽ ഡെക്കറേഷൻ ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് തലയടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നു.

പിതാവ് പടിഞ്ഞാറേതിൽ മൊയ്തീൻ മൗലവിക്കൊപ്പം ജോലി ചെയ്യുന്നതിന് ഇടയിലാണ് ഇന്നലെ ദാരുണമായ അപകടം. അപകടം പറ്റിയ ഉടനെ തന്നെ ജിസാൻ കിംഗ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു. വീഴ്ചയിൽ തലക്കടിയേറ്റ ക്ഷതത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിംഗ്‌ ഫഹദ് ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ തന്നെ ഖബ്റടക്കാനുള്ള നടപടികൾ നടന്ന് വരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: സഫീദ
ഏകമകൾ: മുജ്തബ.

ഏഴ് വർഷമായി ജിസാനിലുള്ള മുർതസനാട്ടിൽ പോയി വന്നിട്ട് രണ്ട് വർഷമായി. നടപടി കൃമവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ, ഖാലിദ് പട്ല, സലിം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നവർ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here