സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി കൊവിഡ് അപകട സാധ്യത കൂടിയ പട്ടികയിൽ ഇപ്പോഴും ഇന്ത്യ

0
2952

റിയാദ്: കൊവിഡ് വ്യാപനം രൂക്ഷമായ, അപകട സാധ്യത കൂടിയ രാജ്യങ്ങളിൽ ഇപ്പോഴും ഇന്ത്യ. 69 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോഴും നില നിൽക്കുന്നുണ്ട്. സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി നേരത്തെ പുറത്തിറക്കിയ പറ്റിക്കയിലും ഇന്ത്യ മുന്നിൽ തന്നെയുണ്ടായിരുന്നു. അതെ സ്റ്റാറ്റസ് തന്നെയാണ് ഇപ്പോഴും. സഊദിയിലുഊ ഈ രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് അതോറിറ്റി നിർദേശിച്ചു. ഇക്കൂട്ടത്തിൽ 11 എണ്ണം അറബ് രാജ്യങ്ങളാണ്. അറബ് രാജ്യങ്ങളായ ബഹ്‌റൈൻ, സിറിയ, സുഡാൻ, സോമാലിയ, ഇറാഖ്, തുനീഷ്യ, യെമൻ, ഈജിപ്ത്, ഫലസ്തീൻ, ലെബനോൻ, ലിബിയ എന്നിവയും പട്ടികയിൽ ഉണ്ട്.

കഴിഞ്ഞ മാസം 27 നാണ് ആദ്യമായി വിഖായ പട്ടിക പുറത്തിറക്കിയത്. അന്നത്തെ വാർത്ത വായിക്കാം. “സഊദി അറേബ്യ കൊവിഡ് റിസ്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു, ഇന്ത്യ ഏറ്റവും കൂടുതൽ അപകടം നിറഞ്ഞ രാജ്യം” ഇതാണ് ഇപ്പോൾ വീണ്ടും പരിഷ്കാരിച്ചിരിക്കുന്നത്.

ഇന്ത്യക്ക് പുറമെ, അർജന്റീന, അർമേനിയ, അഫ്ഗാനിസ്ഥാൻ, ഉറൂഗ്വെ, എരിത്രിയ, എത്യോപ്യ, ഇക്വഡോർ, സെനഗൽ, ഫിലിപ്പൈൻസ്, കോംഗോ, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ഉഗാണ്ട, ഉക്രൈൻ, ഇറാൻ, പാക്കിസ്ഥാൻ, ബ്രസീൽ, പരാഗ്വെ, ബംഗ്ലാദേശ്, പനാമ, ബോട്‌സ്വാന, ബുറുണ്ടി, ബൊളീവിയ, പെറു, ബെലാറസ്, താജിക്കിസ്ഥാൻ, ടാൻസാനിയ, തുർക്കി, ട്രിനിഡാഡ് ആന്റ് ടൊബാഗൊ, ചിലി, മാൽദീവ്‌സ്, ദക്ഷിണ സുഡാൻ, ഗ്വാട്ടിമാല, ഗയാന, റുവാണ്ട, സാംബിയ, സിംബാബ്‌വെ, സെന്റ് വിൻസെന്റ്, സെന്റ് കിറ്റ്‌സ്, ശ്രീലങ്ക, സുറിനാം, സീഷൽസ്, വെനിസ്വേല, വിയറ്റ്‌നാം, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, കോസ്റ്റാറിക്ക, കൊളംബിയ, കെനിയ, മലേഷ്യ, മ്യാന്മർ, മൗറീഷ്യസ്, മൊസാംബിക്ക്, നമീബിയ, നേപ്പാൾ, ഹൈത്തി, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്.

രാജ്യങ്ങളുടെ അപകട അവസ്ഥയെ 4 വിഭാഗങ്ങൾ ആക്കിയാണ് തരം തിരിച്ചിരിക്കുന്നത്. വളരെ ഉയർന്ന റിസ്ക്, ഉയർന്ന റിസ്ക്, മീഡിയം റിസ്ക്, കുറഞ്ഞ റിസ്ക് എന്നിങ്ങനെയാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. രാജ്യത്തെ പബ്ലിക് ഹെൽത് അതോറിറ്റി വിഖായ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക അപ്ഡേറ്റ് ചെയ്യപ്പെടും. പട്ടിക കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here