സഊദി അറേബ്യ കൊവിഡ് റിസ്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു, ഇന്ത്യ ഏറ്റവും കൂടുതൽ അപകടം നിറഞ്ഞ രാജ്യം

0
15522

റിയാദ്: സഊദി അറേബ്യ കൊവിഡ് റിസ്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ അപകടം നിറഞ്ഞ രാജ്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. കൊവിഡ് അപകട നിരക്കുകളെ നാല് വിഭാഗമാക്കി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഓരോ കാറ്റഗറിയിലും പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രാ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പബ്ലിക് ഹെൽത് അതോറിറ്റി വിഖായ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക അപ്ഡേറ്റ് ചെയ്യപ്പെടും. പട്ടിക കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയെ കൂടാതെ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നിവിടങ്ങളിലേക്ക് പൗരന്മാരോട് യാത്ര പോകരുതെന്ന് നേരത്തെ തന്നെ സഊദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ഈ രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണമെന്നും മുന്നയിപ്പുണ്ട്.

രാജ്യങ്ങളുടെ അപകട അവസ്ഥയെ 4 വിഭാഗങ്ങൾ ആക്കിയാണ് തരം തിരിച്ചിരിക്കുന്നത്. വളരെ ഉയർന്ന റിസ്ക്, ഉയർന്ന റിസ്ക്, മീഡിയം റിസ്ക്, കുറഞ്ഞ റിസ്ക് എന്നിങ്ങനെയാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്.

അപകടം കുറഞ്ഞ രാജ്യങ്ങൾ

ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ചൈന, ദക്ഷിണാഫ്രിക്ക, കൊറിയ, യുണൈറ്റഡ് കിംഗ്ഡം, നോർവേ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കൂടാതെ വിഖായ മാപ്പിൽ പച്ച നിറത്തിൽ സൂചിപ്പിച്ച മറ്റു രാജ്യങ്ങളും ഉൾപ്പെടും.

മിതമായ അപകടം നിറഞ്ഞ രാജ്യങ്ങൾ

റഷ്യ, വിയറ്റ്നാം, ഒമാൻ, ജോർദാൻ, ചെക്ക് റിപ്പബ്ലിക്, ചാഡ്, നൈഗർ, മാലി, മൗറീഷ്യസ് എന്നീ രാജ്യങ്ങളും കൂടാതെ, വിഖായ മാപ്പിൽ മഞ്ഞ നിറത്തിൽ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളും വിഭാഗത്തിൽ രാജ്യങ്ങൾ ഉൾപ്പെടുന്നു. ഈ നിലയിലുള്ള രാജ്യങ്ങൾ മിതമായ അപകടസാധ്യത സൃഷ്ടിക്കുന്നു. ഈ രാജ്യങ്ങളിലേക്ക് അനാവശ്യമായ യാത്ര ഒഴിവാക്കാനും മുൻകരുതൽ നടപടികൾ പാലിക്കാനും പബ്ലിക് ഹെൽത്ത് അതോറിറ്റി ശുപാർശ ചെയ്യുന്നു. യു എ ഇ ഇപ്പോഴും ഈ കാറ്റഗറിയിൽ തന്നെയാണുള്ളത്.

അപകടം നിറഞ്ഞ രാജ്യങ്ങൾ

സുഡാൻ, ദക്ഷിണ സുഡാൻ, എത്യോപ്യ, കെനിയ, മൗറിറ്റാനിയ, അമേരിക്കൻ ഐക്യനാടുകൾ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളും വിഖായ മാപ്പിൽ ഇളം ചുവപ്പ് നിറത്തിൽ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. അങ്ങേയറ്റത്തെ ആവശ്യകതയൊഴികെയുള്ള ഘട്ടങ്ങളിൽ അല്ലാതെ ഉയർന്ന അപകടസാധ്യതയുള്ള ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ അതോറിറ്റി ശുപാർശ ചെയ്യുന്നു.

ഏറ്റവും കൂടുതൽ അപകടം നിറഞ്ഞ രാജ്യങ്ങൾ

ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ, ഇറാഖ്, സിറിയ, ലിബിയ, ഫ്രാൻസ്, സ്പെയിൻ, കാനഡ, ബ്രസീൽ, അർജന്റീന, എന്നിവയും വിഖായ മാപ്പിൽ ഇരുണ്ട ചുവപ്പിൽ സൂചിപ്പിച്ചിരിക്കുന്ന രാജ്യങ്ങളുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കൊവിഡ് -19 അപകടസാധ്യത ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളാണിത്. ഇവിടങ്ങളിലേക്ക് യാത്ര പൂർണ്ണമായും വിലക്കിയിരിക്കുകയാണ്.

സഊദി വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകുക👇

https://chat.whatsapp.com/BeFSmuvAqHZK8BJjS1rU4V

LEAVE A REPLY

Please enter your comment!
Please enter your name here