അന്നം നൽകുന്ന നാട്ടിലെ നന്മയുള്ള പോലീസ്, നിരപരാധിയെന്ന് വ്യക്തമായപ്പോൾ ആശ്വാസ വാക്കുകളും സുഭിക്ഷ ഭക്ഷണവും, വിദേശിയോട് പോലും പുലർത്തുന്ന സഊദി പോലീസിന്റെ കാരുണ്യ മുഖം വിളിച്ചോതുന്ന മലയാളിയുടെ അനുഭവ കുറിപ്പ് ശ്രദ്ധേയം

0
3712

റിയാദ്: പിടികൂടുന്ന ഏതൊരാളെയും ഭീകരനായി ചിത്രീകരിക്കുകയും പെരുമാറുകയും ചെയ്യുന്ന വാർത്തകളാണ് ഇന്ത്യ ഉൾപ്പെടെ വിവിധ നാടുകളിൽ നിന്ന് പുറത്തു വരുന്നത്. ഒരു തവണ പോലീസ് പിടിക്കപ്പെട്ടാൽ പിന്നീട് അയാൾ എല്ലാ കേസിലെയും പ്രതിയാകുന്ന അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, സഊദിയിൽ നിന്നിതാ വ്യത്യസ്തമായ അനുകമ്പയുടെ അനുഭവ കുറിപ്പുമായി മലയാളി.

കളവ് കേസിൽ പിടിക്കപ്പെട്ടപ്പോൾ നിരപരാധിയാണെന്ന് പോലീസിന് വ്യക്തമായപ്പോൾ പിന്നീടുണ്ടായ അനുഭവം ആരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. ഭയപ്പെടേണ്ടെന്ന ആശ്വാസ വാക്കുകളും വയറു നിറയെ അവശ്യ വിഭവങ്ങളും. “അന്നം നൽകുന്ന നാട്ടിലെ നിയമ പാലകർ ഞാൻ നിരപരാധിയാണെന്ന് മനസ്സിലായപ്പോൾ എന്നോട് കാണിച്ച മാന്യമായ സമീപനം മനസിനെ വല്ലാതെ സ്വാധീനിച്ചു” എന്ന് പറഞ്ഞാണ് നൗഫൽ വെള്ളൂർ പികെ സംഭവം വിവരിക്കുന്നത്.

സംഭവം ഇങ്ങനെ

അന്ന് (16/6/21) പതിവ് പോലെ 9 മണിക്ക് ജോലിക്കിറങ്ങി warehousil നിന്നും ഓർഡറെടുത്തു 12 മണിക്ക് ഞങ്ങളുടെ ഓഫിസിലേക്ക് പുറപ്പെട്ടു കൂടെ നാട്ടിലേക്കു പോവാനൊരുങ്ങുന്ന സുഹൃത്തും.. ഓഫിസിൽ നിന്നും ഓർഡർ പ്രകാരം കൊടുക്കാനുള്ള ഹോസ്പിറ്റലുകളുടെ ഇൻവോയ്‌സല്ലാം കൈപറ്റി ഷറഫിയയിൽ സുഹൃത്തിനെയുമിറക്കി അൽ ജാമിഅഃ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് ഞാൻ പുറപ്പെട്ടു.

അന്തലൂസ് മാളിന് സമീപമുള്ള സിഗ്നൽ കഴിഞ്ഞ ഉടനെ എന്നെ പിന്തുടരുന്ന ആ വാഹനത്തെ ഞാൻ ശ്രദ്ധിച്ചു … അവരുടെ ലക്ഷ്യം എന്നെ തന്നെയാണോ എന്നറിയാൻ ഞാൻ സിഗ്നൽ ഇട്ട് റോഡ് ഒന്ന് മാറ്റി പിടിച്ചു… എനിക്കുറപ്പായി അവർ പിന്തുടരുന്നത് എന്നെ തന്നെയാണന്നു. ഞാൻ നിയമലംഘനം നടത്തിയിട്ടില്ലെന്ന പൂർണ്ണവിശ്വാസം എനിക്കുണ്ടായിരുന്നു അതുകൊണ്ട് തന്നെ തെല്ലും ഭയമില്ലാതെ ഞാൻ മുന്നോട്ട് പോയി.

അൽ ജാമിഅഃ ഹോസ്പിറ്റലിനു മുൻവശം എത്തിയ നേരം ബാക്കിൽ നിന്നും “യാ ബസ് വക്കിഫ് ” എന്ന വിളികേട്ടു.. ഉടനെ തന്നെ വണ്ടി സൈഡ് ആക്കി. എന്തിനാണ് നിർത്താൻ പറഞ്ഞതന്നു എനിക്കപ്പോഴും ഒരു പിടിയും കിട്ടിയില്ല… ഞാൻ വണ്ടിയിയുടെ പേപ്പറും എന്റെ ഇക്കാമയുമായി ആ CID വണ്ടിയുടെ അടുത്ത് ചെന്നു.. അദ്ദേഹത്തിന്റെ id കാർഡ് കാണിച്ചു തന്ന് എന്നോട് ചോദിച്ചു എവിടെ പ്പോവുന്നു. എവിടെയാണ് ജോലി. എന്താണ് ജോലി..
ഞാൻ ഒരു മെഡിക്കൽ കമ്പനിയിലാണ് ജോലിചെയ്യുന്നത് ഈ ഹോസ്പിറ്റലിലേക്ക് സാധനങ്ങളുമായി വന്നതാണ്. ഉടനെ അദ്ദേഹം ഇഖാമ വാങ്ങി.. പിന്നെ ഒരു നിമിഷം കൊണ്ട് ആറു പോലീസ് വാഹനം ചുറ്റും വന്നു നിന്നു . ഓരോ വാഹനത്തിലും രണ്ട് വീതം പോലീസുകാരും ഉണ്ട്‌,, എന്താണ് സംഭവിച്ചതന്നറിയാതെ എന്തിനാണിവർ എന്നെ പിടിച്ചതന്നറിയാതെ ഒരു നിമിഷം ഞാൻ ചിന്തിച്ചു എന്തങ്കിലും… ഇല്ല ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിന് ഞാൻ ഭയക്കണം.. ഉടനെ തന്നെ ഒരു വിഞ്ജ്(വണ്ടി വലിച്ചു കൊണ്ടുപോവുന്ന വാഹനം)വന്നു എന്റെ വാൻ അതിൽ കേറ്റികൊണ്ടുപ്പോയി..

എന്നെ വലയം ചെയ്ത പോലീസുകാർ മാറിമാറി ചോദിക്കാൻ തുടങ്ങി.. നീ ഏതു നാട്ടുകാരനാണ് .. നീ ജോലി ചെയ്യുന്ന സ്ഥാപനമേതാണ്..എന്താണ് വാഹനത്തിലുള്ളത്.. എവിടേക്കാണ് പോവുന്നത്… എവിടെനിന്നാണ് വരുന്നത്.. എല്ലാത്തിനും വളരെ കൂളായി മറുപടി കൊടുത്തു..
“ലാ ഹാദാ ഹിന്ദി മാഫി ഹറാമി” അവർ പരസ്പരം പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

എങ്കിലും നിയമം പാലിക്കാൻ ബാധ്യസ്തരായ ആ നിയമപാലകർ എന്നെ സ്റ്റേഷനിൽ കൊണ്ടുപോവാനൊരുങ്ങി.. എന്നെ പിന്തുടർന്ന് വന്നിരുന്ന ആ ഉദ്യോഗസ്ഥനോട്‌ ചോദിച്ചു ഒന്ന് പറഞ്ഞ് തരൂ എന്താണ് സംഭവിച്ചത്,, എവിടെയാണ് എനിക്ക് പിഴവ് പറ്റിയത്,, എന്തിനാണ് എന്നെ പിടിച്ചത് അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ വാഹനത്തിന്റെ പ്രശ്നമാണ്, കളവു മുതലാണത് . അപ്പോൾ ഏകദേശം കാര്യങ്ങളുടെ പോക്ക് എനിക്ക് മനസ്സിലായി പിന്നേ ഞാൻ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുക്കാൻ തുടങ്ങി…

മാസങ്ങൾക്ക് മുൻപ് ഞങ്ങളുടെ വാഹനം വർക്ഷോപ്പിൽ നിന്നും കളവ് പോയിരുന്നു.. കളവ് പോയി എന്നറിഞ്ഞ ഉടനെ തന്നെ ഞാനും കൂടെ ജോലിചെയ്യുന്ന സൗദിയും പിന്നേ സുഹൃത്തും കൂടി സ്റ്റേഷനിൽ പോയി കംപ്ലൈന്റ് കൊടുത്തിരുന്നു. ഒൻപതാം ദിവസം സ്റ്റേഷനിൽ നിന്നും വിളിച്ചു വാഹനം പിടിക്കപ്പെട്ടിട്ടുണ്ട് വന്നു കൊണ്ട് പൊയ്ക്കോളൂ എന്ന് പറഞ്ഞു.നിയമനടപടികൾ പൂർത്തിയാക്കി വാഹനം വിട്ടുകിട്ടി ഉടനെ വാഹനം മറ്റൊരു വാഹനത്തിൽ (വിഞ്ഞ്ജ് )കേറ്റി അപ്പോഴാണ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇല്ലാത്ത വിവരം അറിയുന്നത്. വിവരം പോലീസ് ഉദ്യോഗസ്ഥനെ അറീച്ചു, പുതിയ നമ്പർ പ്ലേറ്റിനു അപ്ലൈ ചെയ്യാൻ അവർ പറഞ്ഞു.. കമ്പനിയിലെത്തിയ ഞാൻ വാഹനം തുറന്ന് നോക്കുമ്പോൾ വാഹനത്തിന്റെ പുറകിൽ 2a/c യും ഒരുപാട് കനമുള്ള ഇരുമ്പിന്റെ കുഴലുകളും ഏകദേശം 1000കിലോക്ക് മുകളിൽ കാണും.. വിവരം എന്റെ ബോസ്സിനെ അറീച്ചു വണ്ടിയിലുള്ള സാധനങ്ങൾ തിരിച്ചു സ്റ്റേഷനിൽ കൊണ്ട് പോയി ഇറക്കികൊടുക്കാൻ പറഞ്ഞു പോവും നേരം ആ ഇരുമ്പ് പൈപ്പുകൾക്കിടയിൽ വണ്ടിയുടെ നമ്പർ പ്ലേറ്റ് എന്റെ ശ്രദ്ദയിൽ പെട്ടു ഉടനെ വിവരം കൂടെ യുള്ള സൗദിയെ അറീച്ചു.നമ്പർ പ്ലേറ്റ് വണ്ടിയിൽ ഫിറ്റ് ചെയ്യാൻ പറഞ്ഞു.ആ നമ്പർ പ്ലേറ്റ് വാഹനത്തിൽ ഫിറ്റ് ചെയ്തു ഞാനും കൂടെയുള്ള ഇക്കയും സ്റ്റേഷനിൽ പോയി വണ്ടിയുടെ ബാക്കിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും അവിടെ ഇറക്കി തിരിച്ചു പൊന്നു. വാഹനം കമ്പനിയിൽ തന്നെ നിർത്തിയിട്ടു.. വണ്ടി വിൽക്കാൻ തീരുമാനിച്ചു പലരും വന്നു… അതിനിടയിൽ ഞങ്ങളുടെ കമ്പനിയുടെ പുതിയ വാഹനത്തിന് ബാക്ക് സൈഡിൽ ac വെക്കണമെന്ന് നിയമം വന്നു. അത് ഫിറ്റ് ചെയ്യണ്മെകിൽ ചുരുങ്ങിയത് രണ്ടാഴ്ച്ച സമയം എടുക്കും പിന്നെ പഴയ വണ്ടി തല്ക്കാലം നന്നാക്കാമെന്നായി അങ്ങിനെ പലയിടങ്ങളിൽ പോയി പാട്സുകൾ സംഘടിപ്പിച്ചു വാഹനം നന്നാക്കി പുതിയ വണ്ടി കിട്ടും വരെ പഴയത് മായി ഇറങ്ങിയതാണ്… അന മാഫി മാലും എഷ്ഫി മുഷ്കിലെ…..

എല്ലാം ബോധ്യപ്പെട്ട നിയമപാലകൻ കൂടെയുള്ള പോലീസുകാരോട് കാര്യങ്ങൾ വിവരിച്ചു കൊടുത്തു.. എന്നെ പിടിക്കപ്പെട്ട വിവരം ഉടനെ കമ്പനി സെക്രട്ടറി Mujeeb Rahiman മുജീബ്ക്കയെ വിളിച്ചു പറഞ്ഞു..ഉടനെ വിവരമറിഞ്ഞ ഓഫിസിലുണ്ടായിരുന്ന പ്രിയ സ്നേഹിതർ എനിക്ക് വിളിച്ചു, ഒരുപാട് കോളുകൾ വന്നപ്പോൾ മറ്റൊരു പോലീസുകാരൻ പറഞ്ഞു തത്കാലം ഫോൺ എടുക്കണ്ട… പ്രശ്‌നമൊന്നുമില്ല.. ഉടനെ ഓഫസിലെ ഒരാളുടെ നമ്പർ പോലീസുകാരന് കൈമാറി വിവരം അവരോടൊന്നുപറയാൻ ആവശ്യപ്പെട്ടു.

എന്നെ വിളിച്ചു ഒരു പോലീസുകാരൻ പറഞ്ഞു. നീ തെറ്റുകാരനല്ലന്നറിയാം എങ്കിലും നിയമപരമായി നിന്നെ സ്റ്റേഷനിൽ ഹാജരാക്കൽ നിർബന്ധമാണ് അത് കൊണ്ട് ഞങ്ങളോട് ദേഷ്യപ്പെടരുത്.. അത്രയും സൗമ്യമായ സംസാരം എന്നെ അത്ഭുതപെടുത്തി.. പിന്നെ പോലീസ് ജീപ്പിന് മുൻപിൽ നിന്ന് കൈകൾ പിറകിലോട്ട് കേട്ടി നില്ക്കാൻ പറഞ്ഞു… ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു ഹറാമികൾ നിൽക്കുന്ന പോലെയാണോ നിൽക്കേണ്ടത്.. പിന്നേ അവിടെ കൂട്ടച്ചിരിയായിരുന്നു തോളിൽ തട്ടി മറ്റൊരു പോലീസുകാരൻ “മാലീഷ് യാ ഷെയ്ക്ക്” ഞാൻ പറഞ്ഞു മാഫി മുഷ്കിൽ.. കൈകൾ ബാക്കിൽ കെട്ടി മുഖം പോലീസ് വാഹനത്തിന് നേരെ തിരിച്ചു.. അവർ ഫോട്ടോ എടുത്തു..

പിന്നെഎനിക്ക് ഓർമ്മവന്നത് പ്രിയപ്പെട്ട സുഹൃത്ത് ഹുസൈൻക്കയെ Hussain Karinkara Thootha ആയിരുന്നു മെസ്സേജ് അയച്ചു പിടിക്കപ്പെട്ടിട്ടുണ്ട് എന്താണ് കാര്യമെന്നു വ്യക്തമായി അറിയില്ല…
റൂമിൽ വെറുതെ ഇരിക്കുകയാണ് ഞാൻ ഇപ്പോൾ തന്നെ വരാം.. എന്നുള്ള മറുപടി.. *ഏതു പ്രതിസന്ധി ഘട്ടത്തിലും ഏതു പ്രയാസത്തിലും വിളിക്കാവുന്ന നൂറ് കണക്കിന് സൗഹൃദം തന്നെയാണ് ഈ പ്രവാസത്തിൽ ഞാൻ നേടിയ ഏറ്റവും
വലിയ സമ്പാദ്യം.* ഇപ്പോൾ വരേണ്ട ആവശ്യമായാൽ വിളിക്കാംമെന്നു ഞാൻ പറഞ്ഞു..
അപ്പോഴേക്കും പോലീസ് കാറിൽ കേറാൻ പറഞ്ഞു
ഞാൻ കാറിൽ കേറി…….

പോലീസ് കാറിന്റെ പിറകിലെ സീറ്റിൽ ഇരിക്കാൻ വേണ്ടി ഒരു കാൽ കാറിനുള്ളിലേക്കിട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഈ ഇരുത്തം കുറച്ചു ബുദ്ധിമുട്ടാണെന്ന്… ഞാൻ കാറിൽ കയറിയ ഉടനെ ഒരു പോലീസുകാരൻ കാർ ലോക്ക് ചെയ്തു. . എന്നെ ആദ്യം പിടിച്ച ആ നിയമപാലകൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “യാ ഹബീബി മാഫി ഗൗഫ്, മാഫി മുഷ്കിലെ” പിന്നേ എന്റെ ഇഖാമ വാഹനത്തിലുള്ള പോലീസുകാരന് കൈമാറി
കാർ മുന്നോട്ടു പോവാൻ തുടങ്ങി..

കാറിലുണ്ടായിരുന്ന പോലീസുകാർ മാറി മാറി വിശേഷങ്ങൾ ചോദിച്ചു. സൗഹാർദ്ദപരമായ അവരുടെ ഇടപഴകൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.. ഒരു നിമിഷം നാട്ടിലേക്കു ചിന്തിച്ചു അന്ന് മഞ്ചേരിയിൽ ഒരു പോലീസുകാരനുമായി ഇടപെട്ട വിഷയം അന്ന് എത്ര മോശമായാണ് അദ്ദേഹം പെരുമാറിയത്..(എല്ലാവരും അങ്ങിനെയല്ല, എങ്കിലും ഏറെക്കുറെ അങ്ങിനെയൊക്കെത്തന്നെയാണ്)പ്രവാസത്തിന്റെ പല നിമിഷങ്ങളിലും നിയമപാലകരുയി ഇടപഴകേണ്ടി വന്നിട്ടുണ്ട് അവരുടെ സൗമ്യമായ പെരുമാറ്റം പലപ്പോഴും ശ്രദ്ധിക്കാറുമുണ്ട്..

പോലീസുകാരനോട് ഞാൻ ചോദിച്ചു എങ്ങിനെയാണ് നിങ്ങൾ പിടിക്കപ്പെടുന്നവർ ഈ സീറ്റിൽ ഇരിക്കാറുള്ളത്.. ഞാൻ ഒറ്റക്കായിരുന്നിട്ടു പോലും പ്രയാസപ്പെട്ടിരിക്കണമല്ലോ.. “മലീഷ് യാ ഹബീബി””
ഇരിക്കാൻ പ്രയാസപെടുന്നത് കണ്ടിട്ടോ… എന്നിലെ നിരപരാതിത്വം ബോധ്യപെട്ടതുകൊണ്ടോ എന്തോ അദ്ദേഹം മറ്റൊരു പോലീസ് സുഹൃത്തിനു വിളിച്ചു… വാഹനം മുൻപോട്ട് നീങ്ങി..kunafa housinu മുൻപിൽ വാഹനം നിർത്തി ഒരു പോലീസുകാരൻ വണ്ടിയിൽ നിന്നുമിറങ്ങി “സദീഖ് എന്ത് തരം കുനാഫയാണ് നിനക്ക് വേണ്ടത്, ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതൊന്നും വേണ്ടാന്നേ… അദ്ദേഹം പറഞു ലാ… എന്നാ പിന്നേ ഏതായാലും കുഴപ്പമില്ലെന്നു ഞാനും പറഞ്ഞു.

ആ കുനാഫക്ക് വല്ലാത്ത സ്വദായിരുന്നു..
മധുരമുള്ള ആ കുനാഫ നിയമപാലകർ എനിക്ക് നൽകിയത് ഇരട്ടി മധുരമായിരുന്നു കൂടെ ഒരു വലിയ സന്ദേശവും. നിയമങ്ങളെ കുറിച്ചും നിയമ നടപടികളെ കുറിച്ചും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.. അവസാനം എന്താവശ്യത്തിനും വിളക്കാമെന്നു പറഞ്ഞു… ഉടനെ നേരത്തെ വിളിച്ച പോലീസ് വാഹനം വന്നു,എന്നോട് ജീപ്പിൽ കേറാൻ പറഞ്ഞു.. അവരോട് സലാം പറഞ്ഞു മടങ്ങുമ്പോൾ നിമിഷ നേരം കൊണ്ട് ഒരുപാടടുത്ത ഒരു സുഹൃത്തിനെ നഷ്ട്ടപെടുന്ന പോലെ തോന്നി….

ജീപ്പിൽ കേറി അതിലും രണ്ട് പോലീസുകാരുണ്ട് അവരും വിശേഷങ്ങൾ ചോദിച്ചു.പോലീസുകാരൻ പറഞ്ഞു കാറിലുണ്ടായിരുന്ന പോലീസ് വിളിച്ചു വരുത്തിയതാണെന്നെ.. നീ കാറിന്റെ ബാക്കിൽ ഇരിക്കുന്നത് കണ്ട് അവൻ വിളിച്ചതാണ്.. നീ കുറ്റക്കാരനലന്നറിയാം എന്നാലും സ്റ്റേഷനിൽ പോയി രേഖകൾ ശെരിയാക്കണം വാഹനം ഗുവൈസ യിലൂടെ മുൻപോട്ട് പോയി കൊണ്ടിരുന്നു അപ്പോൾ തന്നെഞാൻ ഞങ്ങളുടെ കമ്പനി ഗ്രുപ്പിലേക്കു ലൈവ് ലോക്കേഷൻ വിട്ടു.. പോവും വഴി ഒരു ബക്കാലയിൽ വണ്ടി നിർത്തി അവനു വാങ്ങിയതിനോടൊപ്പം ഒരു ജ്യൂസും ഒരു കുപ്പി വെള്ളവും എനിക്ക് വാങ്ങി തന്നു…ഉടനെ ജീപ്പിലുള്ള പോലീസുകാരന് കാൾ വന്നു അൽപ നിമിഷം കൊണ്ട് മറ്റൊരു പോലീസ് വാഹനം വന്നു.. എന്നോട് അതിൽ കേറാൻ പറഞ്ഞു മഹസ്സലാമ യാ ഹബീബീ എന്ന് പറഞ്ഞു അവർ പോയി

മൂന്നാമത്തെ പോലീസ് വാഹനത്തിൽ കേറി കേറിയ ഉടനെ ഒരു കുപ്പി വെള്ളം തന്നു.. ഞാൻ പറഞ്ഞു ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്ര വെള്ളം കുടിക്കുന്നത് ആദ്യമായിട്ടാണ്.. വാഹനം പോലീസ് സ്റ്റേഷനിന്റെ അടുത്തെത്തി എന്നോട് വാഹനത്തിൽ തന്നെ ഇരിക്കാൻ പറഞ്ഞു, പോലീസുകാരൻ സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി അൽപ്പനിമിഷം കൊണ്ട് തിരിച്ചു വന്നു. പിടിക്കപ്പെട്ട വാഹനം എത്തിയിട്ട് സ്റ്റേഷനിൽ നിന്നേയും കൊണ്ട് വരാൻ മേൽ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്.. പുറകിലെ കാഴ്ചകളിലേക്ക് പോലീസ് ജീപ്പിലെ ആ നെറ്റിനുള്ളിലൂടെ നോക്കുമ്പോൾ സഹ ജോലിക്കാരയ അബ്ദുള്ളയും, Abdullah Manea വായിൽ ബാഷയും Wael Ebraheem Basha ഞാനെത്തും മുൻപേ അവിടെയെത്തിരുന്നു… എന്നെ കണ്ടപ്പാടെ അവർ പോലീസ് വണ്ടിക്കരികിൽ വന്നു പോലീസുകാരനോട് വിവരങ്ങൾ തിരക്കി..പോലീസ് കാര്യങ്ങൾ വിവരിച്ചു…പോലീസ് അവരോട് പറഞ്ഞു അവൻ നിങ്ങളുടെ വണ്ടിയിൽ ഇരിക്കട്ടെ…

അങ്ങിനെ പിടിക്കപ്പെട്ട വാഹനവുമായി ആ വിഞ്ജ് പോലീസ് സ്റ്റേഷനിൽ എത്തി. ഉടനെ പോലീസുകാരൻ എന്നെ വിളിച്ചു “തഹാൽ യാ നൗഫൽ” ഞാൻ ആ പോലീസുകാരനോടൊപ്പം മേൽ ഉദോഗസ്ഥന്റെ മുൻപിലെത്തി. പിന്നെ സൗമ്യമായി ഒരു പാട് ചോദ്യങ്ങൾ… ചോദ്യങ്ങളെക്കാൾ ഉത്തരങ്ങൾ ഞാനും നൽകി.. അന്ന് കളവു പോയ വാഹനം തിരിച്ചു കിട്ടിയത് അതേ സ്റ്റേഷനിൽ നിന്നു തന്നെയായിരുന്നു…
പിന്നെ പോലീസുദ്യോഗസ്ഥൻ കാര്യങ്ങൾവിവരിക്കാൻ തുടങ്ങി അന്ന് നഷ്ട്ടപെട്ട വാഹനം തിരിച്ചു കിട്ടിയപ്പോൾ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു.. നമ്പർ പ്ലേറ്റ് കളവു പോയ കേസ് നിലവിൽഉണ്ട്‌..ആ നമ്പർ പ്ലേറ്റ് കിട്ടിയ വിവരം ഇവിടെ പറഞ്ഞില്ല അതാണ്‌ പ്രശ്നം
നാല് ദിവസമായി നിന്റെ പിന്നാലെ പോലീസ് ഉണ്ട്‌ സിവിൽ ഡ്രസ്സിലും അല്ലാതെയും..

നീ മിനിഞ്ഞാന്ന് അബ്ഹൂറിൽ പോയില്ലാരുന്നോ…?
അതേ ഞാൻ പോയിരുന്നു..

ഇന്നലെ നിന്നെ പോലീസ് പിടിച്ചു വിട്ടില്ലേ?
അതേ മലിക് റോഡിൽ നിന്നും എന്നെ പിടിച്ചു പിന്നെ പോവാൻ പറഞ്ഞു..

നിന്റെ റൂമിന്റെ അടുത്ത് രണ്ട് ദിവസം പോലീസ് വാഹനമുണ്ടായിരുന്നു നീ ശ്രദ്ധിച്ചോ..
അതേ….. അതേ..
ഞാൻ അത്ഭുതപ്പെട്ടുപോയി രണ്ട് ദിവസം ഞാൻ കണ്ടആ പോലീസ് വാഹനം എന്നെ നിരീക്ഷിക്കുകയായിരുന്നു..

പിന്നെ സുഹൃത്തു അബ്ദുള്ള (കൂടെ കമ്പനിയിൽ ജോലി ചെയ്യുന്നയാൾ)യെ പോലീസ് വിളിച്ചു എല്ലാപേപ്പറുകളും റെഡിയാക്കി ഒപ്പിട്ടു..എന്റെ ഇഖാമ തിരിച്ചു തന്നു എന്നോട് പോവാൻ പറഞ്ഞു..
സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ സന്തോഷവാനായിരുന്നു കാരണം മൂന്നു പോലീസ് വാഹനത്തിൽ കേറി കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്നതിലും
ജീവിതത്തിൽ നമുക്ക് കിട്ടുന്ന സൗഹൃദങ്ങളുടെ മൂല്യം എത്ര മാത്രം വലുതാണെന്നും എന്നെ ഈ യാത്ര പഠിപ്പിച്ചു…

നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ ഒരു നാൾ പിടിക്കപെടുക തന്നെ ചെയ്യും..

നമ്മെ നിരീക്ഷിക്കുന്ന ഒരുപാട് കണ്ണുകൾ നമുക്ക് ചുറ്റിലുമുണ്ട്..

പിടിക്കപ്പെട്ടയാൾ കുറ്റക്കാരനല്ലെന്നു ബോധ്യ പ്പെടും വരേ അവരോട് പെരുമാറുന്ന രീതി എങ്ങിനെയാവണമെന്ന് പോറ്റമ്മയുടെ നാട്ടിലെ നിയപാലകരെ കണ്ട് പെറ്റമ്മയുടെ നാട്ടിലെ നിയമപാലകർ പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു…

ഞാൻ ഭാഗ്യവാനായിരുന്നു കാരണം എനിക്ക് വേണ്ടി സ്റ്റേഷനിൽ വരാൻ എന്റെ കമ്പനി ഉണ്ടായിരുന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു ആരും വന്നില്ലായിരുന്നകിൽ ഒരു പക്ഷെ ഞാനും ആ ജയിലിൽ കിടക്കേണ്ടി വന്നേ നേ…..

സർവ്വ ലോക രക്ഷിതാവിന് സ്തുതി… അൽഹംദുലില്ലാഹ്

✍️നൗഫൽ വെള്ളൂർ

https://m.facebook.com/story.php?story_fbid=3816217208483573&id=100002859948170

LEAVE A REPLY

Please enter your comment!
Please enter your name here