കൊവിഷീൽഡും ആസ്​ട്ര​സെനകയും ഒന്നുതന്നെയെന്ന് ദുബൈ ഹെൽത്ത് അതോറിറ്റിയും

0
1204

ദുബൈ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡും യു.എ.ഇയിലെ ഒക്​സ്ഫോർഡ്​ ആസ്ട്രസെനക വാക്​സിനും ​ഒന്നു തന്നെയാണെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി വ്യക്തമാക്കി​. ഇതോടെ ഇന്ത്യയിലെ കൊവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ യു.എ.ഇയിലേക്ക്​ വരാൻ സാധിക്കുമെന്ന് ഉറപ്പായി.

ഫൈസർ, സ്​പുട്​നിക്​, സിനോഫാം, ആസ്​ട്രസെനക (കൊവിഷീൽഡ്​) എന്നിവയാണ്​ യു.എ.ഇയിലെ അംഗീകൃത വാക്​സിനുകൾ. അതേസമയം, ഇന്ത്യയുടെ കോവാക്​സിൻ യു.എ.ഇ അംഗീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here