ആഗസ്റ്റ്‌ മുതൽ കുവൈതിലേക്ക് പ്രവേശനം വാക്സിൻ എടുത്ത ഇഖാമയുള്ളവർക്ക്

0
1696

കു​വൈ​ത്ത്​ സി​റ്റി: ആ​ഗ​സ്​​റ്റ്​ ഒ​ന്നു​ മു​ത​ൽ കുവൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക വാക്സിൻ സ്വീകരിച്ച കുവൈത് ഇഖാമയുള്ളവർക്ക്. ഇന്ത്യ ഉൾപ്പെടെ മുഴുവൻ രാജ്യക്കാർക്കും ​പ്രവേശനം അനുവദിക്കുമെന്നും ചില രാ​ജ്യ​ങ്ങ​ൾ​ക്ക്​ പ്രത്യേക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്നും ​റിപ്പോ​ർ​ട്ട് വ്യക്തമാക്കുന്നു.

കൊ​വി​ഡ്​ വ്യാ​പ​നം കൂ​ടു​ത​ലു​ള്ള 30 ലേ​റെ രാ​ജ്യ​ങ്ങ​ളെ ഹൈ ​റി​സ്​​ക്​ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ത​രം​തി​രി​വ്​ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. നേ​ര​ത്തേ ​രാ​ജ്യ​ങ്ങ​ളെ ത​രം തി​രി​ക്കു​ക​യും രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്നു​ള്ള​വ​ർ യു.​എ.​ഇ ഉ​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ൾ ഇ​ട​ത്താ​വ​ള​മാ​ക്കി​ ​ഇവി​ടങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച ക്വാ​റ​ൻ​റീ​ൻ ഇരുന്നായിരുന്നു വ​ന്നി​രു​ന്ന​ത്. വീ​ണ്ടും പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​മ്പോ​ൾ ഇ​ത്ത​രം ത​രം​തി​രി​വ്​ ഉ​ണ്ടാ​കി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട്​ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​ണ്.

അതേസമയം,  കുത്തിവയ്പ് എടുത്തിട്ടില്ലാത്ത വിദേശ വീട്ടുജോലിക്കാർ കുവൈത്ത് എത്തുമ്പോൾ നിർബന്ധിത നിർമാണത്തിന് വിധേയമാകുമെന്ന് വ്യോമയാന വൃത്തങ്ങൾ അറിയിച്ചു. മടങ്ങിവരാൻ അനുവദിക്കുകയാണെങ്കിൽ, വാക്സിൻ എടുക്കാത്ത വീട്ടുജോലിക്കാരെ 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈന്വി ധേയമാക്കുമെന്നു പിസിആർ ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ് കാണിക്കുകയും വേണ്ടി വരുമെന്ന് ഡയറക്ടറേറ്റ് ജനറലിലെ ഉറവിടം ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം അൽ റായ് റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here