ദമാം: കെട്ടിടത്തിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് സ്വദേശി പൗരന്റെ സാഹസികതയിൽ രക്ഷപ്പെട്ടത് വൻ അപകടം. കിഴക്കൻ സഊദിയിലെ ദമാമിലാണ് സ്വദേശി പൗരൻ തീപിടിച്ച കാർ മറ്റു കാറുകൾക്കിടയിൽ നിന്ന് കെട്ടി വലിച്ചു മാറ്റി വൻ അപകടം തടഞ്ഞത്. സംഭവത്തിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിനു തീപ്പിടുത്തം ഉണ്ടാകുന്നതിൽ നിന്നും രക്ഷപ്പെട്ടു
സ്വദേശി പൗരനായ മുഹമ്മദ് അൽ അലീത് ആണ് സാഹസികമായി വൻ തീപ്പിടുത്തം ലഘുകരിച്ചത്. രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്ന് പോകുമ്പോൾ കത്തുന്ന തീ കണ്ടതായും കെട്ടിടത്തിന്റെ ജനലിലേക്ക് എത്തുന്നതായും കണ്ടതോടെയാണ് സാഹസികതക്ക് മുതിർന്നത്. ഉടൻ തന്നെ തന്റെ കാറിൽ കെട്ടി വലിച്ച് തീപ്പിടിച്ച കാർ പിന്നിലേക്ക് ആക്കുകയായിരുന്നു.
കുറച്ച് മിനിറ്റ് വൈകിയാൽ കാര്യം കൂടുതൽ വഷളാകുമെന്നും സ്ഫോടനാത്മകമായി തീരുമായിരുനുവെന്നും അദ്ദേഹം പറഞ്ഞു. തീപിടിച്ച കാർ വൈദ്യുത മീറ്ററിനും മറ്റ് 5 കാറുകൾക്കും ഇടയിലായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.
വീഡിയോ
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക