മക്കയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

0
6785

മക്ക: മക്കയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കൊല്ലം അഞ്ചൽ സ്വദ്ദേശിനി മുഹസ്സിനയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

ഭർത്താവ് റിയാദിൽ ജോലി ചെയ്യുന്നു. മൂന്ന് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. സംഭവ സമയത്ത് കുട്ടിയെ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആക്കിയിരിക്കുകയായിരുന്നു.

പോലീസ് ഇപ്പോൾ സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here