നിസ്കാര സമയങ്ങളിൽ കടകൾ അടക്കരുത്, ശൂറ കൗൺസിൽ അംഗങ്ങളുടെ ആവശ്യത്തിൽ നാളെ വോട്ടെടുപ്പ്

0
4040

റിയാദ്: അഞ്ച് നേരത്തെ നിസ്കാരങ്ങൾക്ക് കടകൾ അടക്കരുതെന്നാവശ്യപ്പെട്ട് ശൂറ കൗൺസിൽ അംഗങ്ങൾ രംഗത്ത്. നാല് ശൂറ കൗൺസിൽ അംഗങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തിൽ നാളെ ശൂറ കൗൺസിൽ വോട്ടിംഗ് നടത്തി തീരുമാനം കൈകൊള്ളുമെന്ന് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം ഒഴികെ നിർബന്ധ നിസ്കാരങ്ങളിൽ കടകൾ അടക്കുന്നത് ഒഴിവാക്കണമെന്നാണ് ഇവരുടെ നിർദേശം.

ശൂറ കൗൺസിൽ അംഗങ്ങളായ അതാ അൽ സുബൈതി, ഡോ: ഫൈസൽ അൽ ഫാദിൽ, ഡോ: ലത്തീഫ അൽ ഷഅലൻ, ഡോ: ലത്തീഫ അൽ അബ്ദുൽ കരിം എന്നിവരാണ് നിർദേശം മുന്നോട്ട് വെച്ചത്. പ്രാർത്ഥന സമയങ്ങളിൽ കടകൾ അടയ്ക്കുന്നത് ഏതാനും പതിറ്റാണ്ടുകളായി അറബ്, ഇസ്‌ലാമിക ലോകത്തെ സവിശേഷമായ നടപടിക്രമമാണെന്നും അതിൽ നിയമപരമായ ഒരു പാഠവുമില്ലെന്നുമാണ് ഇവർ ഉയർത്തിയത്.

നിസ്കാരത്തിനായി കടകൾ അടയ്ക്കുന്നത് വിശുദ്ധ ഖുർആനിലോ പ്രവാചക സുന്നത്തിലോ പരാമർശിച്ചിട്ടില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ, പ്രാർത്ഥന സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കുന്നത് പൗരന്മാരുടെയും താമസക്കാരുടെയും താൽപ്പര്യങ്ങൾക്ക് തടസ്സമുണ്ടാക്കാമെന്നും യാത്രക്കാരനും രോഗിയും പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ പ്രാർത്ഥന സമയത്ത് അടയ്ക്കുന്നതും അവരുടെ ആവശ്യങ്ങളെ തടയപ്പെട്ടേക്കാമെന്നുമുള്ള കാര്യങ്ങളും ഇവർ ചൂണ്ടികാട്ടി.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here