റിയാദ്: സഊദിയിലേക്ക് വരാനായി നേരിട്ട് വിമാന സർവ്വീസുകൾ ഇല്ലാതാവുകയും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വഴികൾ അടയുകയും ചെയ്തതോടെ ഉസ്ബെകിസ്ഥാൻ വഴി നിരവധി പ്രവാസികളാണ് യാത്ര ചെയ്യുന്നത്. ഇവിടെയുള്ള പ്രകൃതി രമണീയമായ കാഴ്ചകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഇത് വഴി പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സുധീർ പ്രിൻസ്.
സഊദിയിലെ ബിൻസാഗർ കമ്പനി ജീവനക്കാരനായ ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പമാണ് താഷ്കന്റ് വഴി വരുന്നത്. 175 പേരാണ് ഇവരുടെ ബാച്ചിൽ നിലവിൽ ഇപ്പോൾ സഊദിയിയിലേക്ക് വരാനായി ഇവിടെ ഉള്ളത്.
കൂടുതൽ വിശേഷങ്ങൾ നേരിട്ട് അറിയാൻ വീഡിയോ കാണുക.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക