മദീന: വിശുദ്ധ മദീനയിലെ പ്രസിദ്ധമായ മസ്ജിദുൽ ഖുബ മുഴുവൻ സമയവും തുറന്നിടാൻ തീരുമാനം. കൊവിഡ് കാലത്ത് നിർബന്ധ നിസ്കാരങ്ങൾക്ക് മാത്രമായിരുന്നു ഇവിടെ തുറന്നിരുന്നത്. നിശ്ചിത സമയത്തിന് ശേഷം അടക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് മുതൽ വിശ്വാസികൾക്ക് മുന്നിൽ സദാ സമയവും തുറന്നിടാനാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഉംറക്കെത്തുന്നവരിൽ മദീനത്തെത്തുന്ന ആയിരങ്ങളാണ് ദിനം പ്രതി ഈ പള്ളിയിൽ സന്ദർശനത്തിനായി എത്തിച്ചേരുന്നത്.