റിയാദ്: സഊദിയിൽ പള്ളികളും പതിയെ സാധാരണ നിലയിലേക്ക് എത്തുന്നു. പള്ളികളിൽ പാലിക്കേണ്ട കൊവിഡ് പ്രോട്ടോകോളുകൾ പുതുക്കി ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. ഇത് പ്രകാരം പള്ളികളിൽ വിശുദ്ധ ഖുർആൻ പകർപ്പുകൾ തിരിച്ചെത്തും. ഖുർആൻ പകർപ്പുകൾ പുനഃസ്ഥാപിക്കുന്നതോടൊപ്പം വിശ്വാസികൾ സ്വന്തമായി ഖുർആൻ കൊണ്ട് വരുന്നത് തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, സാമൂഹിക അകലം പാലിച്ച് പള്ളികളിൽ പഠനങ്ങളും അധ്യാപനങ്ങളും നടത്താനും അനുമതി നൽകിയിട്ടുണ്ട്. നേരത്തെ കൂളറുകളും ഫ്രിഡ്ജുകളും നിരോധിച്ച നേരത്തെയുള്ള ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാങ്കിനും ഇഖാമത്തിനും ഇടയിൽ ദൈർഘ്യം കുറക്കൽ നടപടിയും പിൻവലിച്ചു. ഇനി മുതൽ പഴയ കാല സമയ ക്രമീകരണം തുടരാം. രണ്ട് സ്വാഫുകൾക്കിടയിൽ പാലിച്ചിരുന്ന അകലം ഒഴിവാക്കാനും അനുമതി ഉണ്ട്
അതെ സമയം, മാസ്ക് ധരിക്കൽ, പ്രവേശന കവാടങ്ങളിൽ തീരക്ക് കൂട്ടാതിരിക്കൽ തുടങ്ങിയ കാര്യങ്ങളും പാലിക്കണം.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക