ബസില്‍ എസി പോരെന്ന് പരാതി; ക്ലീനറുടെ മുഖമിടിച്ച് പൊട്ടിച്ചു

0
12

സ്വകാര്യബസില്‍ എസിക്ക് തണുപ്പ് കുറവെന്ന് പറഞ്ഞ് ക്ലീനറെ മര്‍ദിച്ചെന്ന് പരാതി. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അരവിന്ദിനാണ് മര്‍ദനമേറ്റത്.

കാസര്‍കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസില്‍ എസിക്ക് തണുപ്പ് കുറവാണെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചത്. പുലര്‍ച്ചെയോടെ ബസ് കൊയിലാണ്ടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.