ജിദ്ദ: സാമൂഹിക – സംസ്കാരിക – സാമ്പത്തിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ അർപ്പിക്കുന്ന പ്രവാസി സമൂഹത്തെ അർഹമായ രീതിയിൽ പരിഗണിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ലന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഏറ്റവും അധികം പ്രയാസിത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെ ന്നാവശ്യപ്പെട്ട് സന്ദര്ശിച്ച ഒഐസിസി – ഇൻകാസ് നേതാക്കൾ നൽകിയ നിവേദനം സ്വികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാസി വിഷയങ്ങൾ പ്രത്യകമായി കൈകാര്യം ചെയ്യുന്നതിനും പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കു മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ ഇല്ലാതാക്കുക, പ്രവാസി എന്ന നിലക്ക് രണ്ടാമത്തെ ഡോസ് കിട്ടിയാൽ ആ വിവരം ഭാരത സർക്കാരിന്റെ രേഖകളിൽ കാണുന്നില്ല. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഡോസുകൾ നൽകിയ തിയ്യതി, വാക്സിൻ ബാച്ച് നമ്പർ എന്നിവ രേഖപെടുത്തുന്നില്ല. ഇത് വിദേശങ്ങളിൽ അംഗീകരിക്കുന്ന നിലവാരത്തിലുള്ളതല്ല എന്നതും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്നവർക്കു പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക. പ്രവാസി പുന:രധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാകുക. പാവപെട്ട പ്രവാസികൾകളുടെ റേഷൻ കാർഡ് എല്ലാവർക്കും വെള്ള നിറം നൽകി തരം തിരിക്കുന്ന രീതി അവസാനിപ്പിക്കുക. ഇത് കാരണം ഉപരി പഠനത്തിന് സഹായം ലഭിക്കുന്നതിന് വരെ തടസങ്ങൾ ഉണ്ടാക്കുന്നു. പ്രവാസി വിദ്യാർത്ഥി എന്ന പേരിൽ വൻ തോതിൽ ഈടാക്കുന്ന എൻ ആർ ഐ ഫീസ് കുറക്കുക.
വാക്‌സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പോകുന്നതിനും ഇൻസിട്യൂഷണൽ കൊറന്റൈൻ ഒഴിവാക്കുന്നതിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവിശ്യമായ നടപടികൾ സ്വികരിക്കുക. തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഗൾഫ് രാജ്യങ്ങളിലെ ഒഐസിസി – ഇൻകാസ് നേതാക്കൾ ഉൾപ്പെട്ട സംഘം നൽകിയ നിവേദനത്തിൽ ചുണ്ടികാട്ടിയിട്ടുള്ളത്.
വിവിധ രാജ്യങ്ങളിലെ ഒ ഐ സി സി – ഇൻകാസ് ഭാരവാഹികളായ മഹദേവൻ വാഴശ്ശേരിയിൽ, രാജു കല്ലുപുറം, കെ ടി എ മുനീർ, ബിജു കല്ലുമല, ചന്ദൻ കല്ലട, സിദിഖ് ഹസ്സൻ, ശങ്കര പിള്ള കുബളത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.




