കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകൃത വാക്സിൻ എടുത്ത വിദേശികൾക്ക് ആഗസ്റ്റ് ഒന്നു മുതൽ പ്രവേശനാനുമതി. രണ്ട് ഡോസ് വാക്സിൻ എടുത്ത് പി.സി.ആർ പരിശോധനയിൽ കൊവിഡ് മുക്തനാണെന്ന് തെളിയിക്കുന്നവർക്കാണ് പ്രവേശന വിലക്ക് നീക്കുന്നത്.
പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗം എടുത്തത്.