സഊദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരണപ്പെട്ടു

0
1645

ദമാം: സഊദിയിലെ ദമാമിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി യുവതി മരണപ്പെട്ടു. കോഴിക്കോട് കാരാപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ ആണ് കിഴക്കൻ സഊദിയിലെ ദമാമിൽ മരണപ്പെട്ടത്. രണ്ടു മാസം മുമ്പ് കൊവിഡ് ബാധയെ തുടർന്ന് ഇവിടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരിന്നു. ഇതിനിടെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. ഏറ്റവും ഒടുവിലത്തെ കൊവിഡ് പരിശോധനയിൽ നെഗറ്റിവ് ആയിരുന്നു ഫലം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബിപിൻ ആണ് ഭർത്താവ്.

അച്ഛൻ സി എ മോഹൻ, അമ്മ പ്രേമ മോഹൻ എന്നിവർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചികിത്സയിൽ കഴിയുന്ന മകളെ സന്ദർശിക്കാൻ ദമാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here