മദീന: വിദേശങ്ങളിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയേണ്ട പ്രവാസികൾ അറസ്റ്റിൽ. ക്വാറന്റൈനിൽ കഴിയാതെ ക്വാറന്റൈൻ ലംഘനം നടത്തിയതിന്റെ പേരിലാണ് നിരവധി പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മദീന പ്രവിശ്യയിൽ മാത്രം പതിമൂന്ന് വിദേശികളാണ് അറസ്റ്റിലായത്. ഇവരിൽ രോഗം വന്നതിനെ തുടർന്ന് ഐസൊലേഷനിൽ കഴിയേണ്ടവരും വിദേശങ്ങളിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയേണ്ടവരും ഉൾപ്പെടും.
ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെയാണ് നിയമ ലംഘകരെ പിടികൂടിയതെന്ന് മദീന പോലീസ് വക്താവ് ലഫ്: കേണൽ ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. കൂടത്തെ, രാജയത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ക്വാറന്റൈൻ ലംഘകരെ അറസ്റ്റ് ചെയ്തിരുന്നു.
സഊദിയിൽ ക്വാറന്റീൻ നിയമ ലംഘനത്തിന് കനത്ത ശിക്ഷയാണ് ലഭിക്കുന്നത്. നിയമ ലംഘകകർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയോ രണ്ടു വർഷം തടവോ രണ്ടും കൂടി ഒരുമിച്ചോ ലഭിക്കും. മാത്രമല്ല, വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം ആജീവനാന്ത വിലക്കോടെ നാട് കടത്തുകയും ചെയ്യും.