സഊദി-പാകിസ്ഥാൻ വിമാന സർവ്വീസ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്

0
3561

റിയാദ്: പാകിസ്ഥാനിൽ നിന്ന് സഊദിയിലെ തൊഴിലാളികൾക്കായി ഉടൻ വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുമെന്ന് റിയാദിലെ പാകിസ്ഥാൻ അംബാസിഡർ അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ പുനരാരംഭിക്കുന്നതിന് എംബസി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (സി‌എ‌എ) ബന്ധപ്പെട്ടിട്ടുണ്ടെന്നും റിയാദിലെ പാകിസ്ഥാൻ അംബാസഡർ ലഫ്: ജനറൽ (റിട്ട) ബിലാൽ അക്ബർ പറഞ്ഞു.

പാകിസ്ഥാനിൽ കുടുങ്ങിയ തൊഴിലാളികളെ സഊദിയിൽ എത്തിക്കുന്നതിനാണ് വിമാന സർവ്വീസുകൾ പുനഃരാരംഭിമ്പോൾ പരിഗണന. അതേസമയം, പാകിസ്ഥാൻ ഇപ്പോഴും സഊദിയുടെ യാത്രാ നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here