Friday, 13 September - 2024

സുഹറാബി ടീച്ചറുടെ നിര്യാണത്തിൽ കെഎംസിസി അനുശോചനം രേഖപ്പെടുത്തി

ജിദ്ദ: അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുന്‍ അധ്യാപികയും കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റുമായിരുന്ന സുഹറാബി ടീച്ചരുടെ നിര്യാണത്തിൽ മലപ്പുറം ജില്ല കെ എം സി സി അനുശോചനം രേഖപ്പെടുത്തി. ജിദ്ദയില്‍ ജോലി ചെയ്തിരുന്ന വാഴക്കാട് സ്വദേശി കെ.എം അബ്ദുല്‍ ഗഫൂറിന്റെ ഭാര്യയും കൊണ്ടോട്ടി എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികകൂടിയായിരുന്ന സുഹറാബി ടീച്ചർ നാട്ടിലാണ് നിര്യാതയായത്.

വർഷങ്ങളായി മലപ്പുറം ജില്ല കെ എം സി സി വനിതാ വിംഗിനെ ഊർജസ്വലതയോടെ നയിച്ചിരുന്ന നേതാക്കളിൽ പ്രമുഖയായിരുന്നു സുഹറാബി ടീച്ചർ. പല ഫാമിലി പരിപാടികളും കുട്ടികളുടെ മത്സര പരിപാടികളും മറ്റും സംഘടിപ്പിക്കുവാനും അത് വിജയിപ്പിക്കാനും നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു ടീച്ചർ എന്നും അവരുടെ ആകസ്മിക നിര്യാണം കെ എം സി സി കുടുംബങ്ങൾക്ക് ദുഃഖമുണ്ടാക്കുന്നതും തീരാനഷ്ടവുമാണ് എന്ന് മലപ്പുറം ജില്ല കെ എം സി സിയുടെ അനുശോചന കുറിപ്പിൽ പ്രസിഡന്റ് ഗഫൂർ പട്ടിക്കാടും ജനറൽ സെക്രട്ടറി ഹബീബ് കല്ലനും അറിയിച്ചു.

Most Popular

error: