റിയാദ്: ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ തവക്കൽന ആപ് പ്രവർത്തനത്തിന് അംഗീകാരം നൽകിയതോടെ പ്രവാസികൾ ഏറെ ആശ്വാസത്തിലാണ്. സഊദി പ്രവേശനത്തിനടക്കം ഏറെ സഹായകരമാകുന്ന തവക്കൽന നാട്ടിൽ നിന്ന് തന്നെ ഓപ്പൺ ചെയ്ത് തങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കുന്നതിന് ഇത് ഉപകാരപ്പെടും. എന്നാൽ, പലർക്കും ഇപ്പോഴും നാട്ടിൽ നിന്ന് ആപ് തുറക്കാൻ കഴിയുന്നില്ലെന്ന കാര്യം നിരവധി പ്രവാസികളാണ് ചൂണ്ടി കാണിക്കുന്നത്. അവർക്ക് ഇക്കാര്യം ചെയ്ത് നോക്കാവുന്നതാണ്.
നാട്ടിലുള്ളവർ തങ്ങളുടെ തവക്കൽന തുറക്കുന്നതിനുള്ള കാര്യങ്ങൾ സഊദിയിലുള്ള സുഹൃത്തുക്കൾക്ക് നൽകി ഒരു തവണ സഊദിയിൽ നിന്ന് ആപ്ലിക്കേഷൻ തുറക്കുക. ഈ സമയത്ത് ലൊക്കേഷൻ സഊദി നൽകാം. ഇത് നൽകി സേവ് ചെയ്‌താൽ തവക്കൽന ഓപ്പൺ ആകും. ശേഷം ലോഗോട്ട് ചെയ്ത് പിന്നീട് നാട്ടിൽ നിന്ന് ലോഗിൻ ചെയ്യുക. ഈ സമയത്ത് ആരോഗ്യ സംബന്ധമായ ചോദ്യങ്ങൾ വരികയാണെങ്കിൽ അതിനു ഉത്തരം നൽകി ഒകെ കൊടുത്താൽ തവക്കൽന ഓപ്പൺ ആകും.
എന്നാൽ, ഇതിനകം തന്നെ നാട്ടിൽ നിന്ന് തവക്കൽന ഓപ്പൺ ചെയ്യാൻ ശ്രമിച്ച് വിജയിക്കാത്തവർ ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത ശേഷം ഇൻസ്റ്റാൾ ചെയ്‌തിട്ടായിരിക്കണം ലോഗിൻ ചെയ്യാൻ ശ്രമിക്കേണ്ടത്.




