Saturday, 27 July - 2024

‘തവക്കൽന’ക്ക് ആഗോള അംഗീകാരം, ആഗോള ഇ-ഹെൽത് ആരോഗ്യ ആപ്പിൽ ഏറ്റവും മികച്ചത്

റിയാദ്: സഊദിയിൽ കൊവിഡ് കാലത്ത് ആരോഗ്യ സുരക്ഷയുടെ ഭാഗമായി പുറത്തിറക്കിയ തവക്കൽന ആപ്പിന് മികച്ച കയ്യടി. “ഇ-ഹെൽത്ത്” വിഭാഗത്തിൽ ആഗോള നേട്ടം നേടിയാണ് ആപ് ഏറെ മുന്നിലെത്തിയത്. നിലവിൽ ആഗോള തലത്തിൽ ആരോഗ്യ രംഗത്തെ മികച്ച ആപ്പുകളിൽ മുന്നിലാണ് തവക്കൽന.

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ അവതരിപ്പിച്ച ഇൻഫർമേഷൻ സൊസൈറ്റി അവാർഡ് 2020 ലെ ലോക ഉച്ചകോടിയിലെ “ഇ-ഹെൽത്ത്” വിഭാഗത്തിലെ മികച്ച അഞ്ച് പ്രോജക്ടുകളിൽ “തവക്കൽന”യും ഇടം നേടി.

നിലവിലെ “തവക്കൽന” ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ എണ്ണം 21 ദശലക്ഷം ആയി ഉയർന്നിട്ടുണ്ട്. “തവക്കൽന” ആപ്ലിക്കേഷൻ ആഗോളതലത്തിൽ 75 രാജ്യങ്ങളിൽ പ്രവർത്തനം ഇപ്പോൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇപ്പോൾ ആപ് തുറക്കാനാകും. രാജ്യത്തെ പ്രവാസികൾക്ക് തിരിച്ചുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികൾക്ക് സ്വന്തം നാടുകളിൽ ആപ് തുറക്കാനുള്ള പെർമിഷൻ നൽകി ആപ് പരിഷ്കരിച്ചത്.

ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനു പുറമെ സഊദിയിലെ പ്രവാസ ജീവിതത്തിന് ഒഴിച്ച് കൂടാനാകാത്ത തരത്തിൽ ഡിജിറ്റൽ ഇഖാമ, ലൈസൻസ്, ഇസ്തിമാറ, ഹെൽത്ത് പാസ്പോർട്ട് തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾപ്പെട്ടിട്ടുണ്ട്.

Most Popular

error: