Saturday, 27 July - 2024

വൈറ്റ് ഗാർഡ് സന്നദ്ധ സേവകർക്ക് കെഎംസിസിയുടെ കൈത്താങ്

ജിദ്ദ: കൊവിഡ് ദുരിതകാലത്ത് സേവന വീഥിയിൽ കർമനിരതരാവുന്ന മുസ്‌ലിം യൂത്ത് ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മറ്റിക്ക്‌ കീഴിലുള്ള വൈറ്റ് ഗാർഡ് ദ്രുതകർമ്മ സേനക്ക് ജിദ്ദ – കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി യുടെ സഹായസ്‌തം.

കൊണ്ടോട്ടി മണ്ഡലത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ നിരവധി ആളുകളുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ച വൈറ്റ് ഗാർഡ്‌ വളണ്ടിയർ വിങ് തുല്യതയില്ലാത്ത സേവന പ്രവർത്തങ്ങളാണ് മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്നും രോഗികളെ ആശുപത്രിയിലെത്തിക്കുക, മണ്ഡലത്തിലെ വീടുകൾ,പൊതു സ്ഥലങ്ങൾ ,ആരാധനായലങ്ങൾ ,അങ്ങാടികൾ തുടങ്ങിയവ അണുനശീകരണ പ്രവർത്തങ്ങൾ നടത്തുകയും വീടുകളിൽ ഭക്ഷണ – നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകിയും മഹത്തായ സേവന പ്രവർത്തങ്ങളിൽ ഏർപ്പെടുന്ന യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ പ്രവർത്തങ്ങളെ മണ്ഡലം കെഎംസിസി കമ്മറ്റി പ്രശംസിച്ചു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായിൽ മുണ്ടക്കുളം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡണ്ട് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊട്ടുപാടം,റഹ്മത്തലി എരഞ്ഞിക്കൽ ,കബീർ പാമ്പോടൻ , ഫിറോസ് പരതക്കാട്‌ , കെ. ഫൈറോസ്‌ തുടങ്ങിയവർ സംബന്ധിച്ചു. കൊണ്ടോട്ടി മണ്ഡലം
വൈറ്റ് ഗാർഡ് വെൽഫയർ ഫണ്ടിലേക്ക് മണ്ഡലം കെഎംസിസി വക സഹായം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മുണ്ടക്കുളം ഏറ്റു വാങ്ങി.

കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അയക്കോടൻ സ്വാഗതവും കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.

കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അയക്കോടൻ സ്വാഗതവും കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.

Most Popular

error: