Saturday, 27 July - 2024

കൊവിഡ് വാക്സിൻ സ്വീകരിക്കാൻ മരുഭൂമിയിൽ നിന്ന് ഒട്ടകപ്പുറത്ത് കിലോമീറ്ററുകൾ താണ്ടി ഇടയൻ, വീഡിയോ

റിയാദ്: കൊവിഡ് വാക്സിൻ സ്വീകരിക്കാൻ മരുഭൂമിയിൽ നിന്ന് ഒട്ടകപ്പുറത്ത് കിലോമീറ്ററുകൾ താണ്ടി ഇടയൻ എത്തിയത് കൗതുകമായി. സഊദിയിലെ അൽ ഉലയിലാണ് നാൽപത് കിലോമീറ്റർ ദൂരം താണ്ടി സുഡാനി ഇടയൻ വാക്സിൻ കേന്ദ്രത്തിൽ എത്തിയത്. ഒട്ടകപ്പുറത്ത് വാക്‌സിൻ സെന്ററിലെത്തിയത് ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് ഏറെ കൗതുകമുള്ള കാഴ്ചയായി. ഒപ്പം വാക്സിൻ സ്വീകരിക്കുന്നതിലെ ഈ സാഹസത്തിന് പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

അൽഉലയ്യയിലെ അൽഹദാരി സെന്ററിൽ സജ്ജീകരിച്ച വാക്‌സിൻ സെന്ററിലേക്ക്
അൽസ്വമ്മാൻ മരുഭൂമിയിൽ നിന്നാണ് 40 കിലോമീറ്റർ ഒട്ടകപ്പുറത്ത് താണ്ടിയെത്തിയത്. ഇവിടെ നിന്ന് ഇദ്ദേഹം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു തിരിച്ചു പോകുകയും ചെയ്തു.

വാക്സിൻ സ്വീകരിക്കാനായി കിലോമീറ്ററുകൾ താണ്ടി സുഡാനി ഇടയൻ ഒട്ടകപ്പുറത്ത് വാക്‌സിൻ സെന്ററിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഹിറ്റായി. വാക്‌സിൻ സ്വീകരിക്കാനുള്ള സുഡാനി ഇടയന്റെ ശ്രമത്തെ ഏവരും പ്രശംസിക്കുകയാണ്.

വീഡിയോ

Most Popular

error: