Saturday, 27 July - 2024

നാടുകളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ എൻട്രി വിസകൾ ജൂലൈ 31 വരെ നീട്ടി നൽകും, നടപടി ആരംഭിച്ചതായി ജവാസാത്

റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കുള്ള ഇഖാമ, റീ എൻട്രി സന്ദർശന വിസ കാലാവധി നീട്ടുന്ന നടപടി ആരംഭിച്ചതായി സഊദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ഇവയുടെ കാലാവധി കഴിഞ്ഞവരുടേത് ജൂലായ്‌ 31 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെയാണ് പുതുക്കുന്നതെന്നും ജവാസാത് അറിയിച്ചു. പാസ്പോർട്ട് കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ദേശീയ വിവര കേന്ദ്രവുമായി സഹകരിച്ച് വിപുലീകരണം യാന്ത്രികമായി ചെയ്യുമെന്ന് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി.

കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർഷക വിസകളാണ് നീട്ടുന്നത്. ഇത്തരം ആളുകളുടെ വിസകൾ ജൂലായ്‌ 31 വരെയാണ് നീട്ടി നൽകുന്നത്. 2021 ഫെബ്രുവരി 2 നു പ്രഖ്യാപിച്ച, പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാകുക.

സൽമാൻ രാജാവിന്റെ പ്രഖ്യാപത്തിന്റെ ഭാഗമായാണ് ഈ നടപടി പ്രാബല്യത്തിൽ വരുത്താൻ ധനകാര്യ മന്ത്രാലയം അനുമതി നൽകിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് സൽമാൻ രാജാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ജൂൺ രണ്ട് വരെ കാലാവധി തീരുന്നത് പുതുക്കി നൽകുമെന്നായിരുന്നു പ്രഖ്യാപനം.

Most Popular

error: