സഊദിയിൽ ടെക്‌നിക്കൽ ജോലികളിൽ സ്വദേശികൾ സജീവം, 85 ശതമാനത്തിലധികം പേർക്കും തൊഴിൽ ലഭിച്ചു

0
1019

റിയാദ്: ശക്തമായ സഊദി വത്കരണം സഊദിയിൽ ടെക്‌നിക്കൽ മേഖലയിലും വൻ വിജയമായതായി കണക്കുകൾ. നിലവിൽ രാജ്യത്തെ ടെക്‌നിക്കൽ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ മുക്കാൽ ശതമാനത്തിലധികം പേർക്കും തൊഴിൽ നേടാൻ കഴിഞ്ഞതായാണ് റിപ്പോർട്ട്. ആറു മാസത്തിനുള്ളിൽ ടെക്നിക്കൽ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരിൽ എൺപത്തിയഞ്ചു ശതമാനത്തിലധികം പേർക്കും തൊഴിൽ ലഭിച്ചതായി ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കോർപ്പറേഷൻ ഗവർണർ ഡോ: അഹ്‌മദ്‌ അൽ ഫുഐദ് പറഞ്ഞു.

സഊദി ചാനലിലെ പബ്ലിക് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015-2019 കാലയളവിൽ പഠിച്ചിറങ്ങിയവരിൽ 75 ശതമാനത്തിലധികം പേർക്കും തൊഴിൽ ലഭിച്ചതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 37 കോളേജുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുന്നതിൽ കൊടുത്താൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here