റിയാദ്: അന്താരാഷ്ട്ര യാത്രകൾക്ക് സെക്കൻഡ് ഡോസ് വാക്സിൻ ഒരു നിബന്ധനയല്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം. അതേ സമയം രോഗികളുടെ രോഗപ്രതിരോധ ശേഷി കണക്കിലെടുക്കാതെ, രോഗം പടരുന്നതിന്റെ തോതും വരുന്ന രാജ്യങ്ങളിലെ വേരിയന്റുകളും പരിഗണിച്ചാണ് ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ബാധകമാക്കിയിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയ അണ്ടർ സിക്രട്ടറി ഡോ: അബ്ദുള്ള അസീരി വ്യക്തമാക്കി.
രാജ്യാന്തര യാത്രക്ക് പൊതുവിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന് വ്യവസ്ഥയില്ല. വിവിധ കാരണങ്ങൾ കൊണ്ടാണ് രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുന്നത് വൈകുന്നത്. ചില വാക്സിനുകൾ സെകന്റ് ഡോസ് നൽകാൻ വൈകുന്നത് മികച്ച പ്രതിരോധ ശേഷി നേടാൻ സഹായിക്കും. ചില വിഭാഗങ്ങൾക്ക് സെക്കൻഡ് ഡോസ് നൽകാൻ വൈകുന്നത് സമൂഹത്തിന്റെ പൊതു നന്മ ഉദ്ദേശിച്ചാണ്. അതിൽ ആശങ്കപ്പെടേണ്ടതില്ല. ചില രാജ്യങ്ങളിൽ രണ്ട് ഡോസുകൾക്കിടയിൽ മൂന്നും നാലും മാസത്തെ ഇടവേളയാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.