ലണ്ടൻ: ബഹ്‌റൈൻ ഉൾപ്പെടെ ഏഴു രാജ്യങ്ങളെ കൂടി ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ബഹ്‌റൈനെ കൂടാതെ, ശ്രീലങ്ക, ഈജിപ്‌ത്, സുഡാൻ, കോസ്‌റ്ററിക്ക, ട്രിനിദാദ്, ടൊബാഗോ എന്നീ രാജ്യങ്ങളാണ് ബ്രിട്ടൻ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
ഏറ്റവും പുതിയ ട്രാവൽ അപ്‌ഡേറ്റിലാണ് ഏഴു രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂൺ എട്ട് മുതലാണ് അപ്‌ഡേറ്റ് ചെയ്‌ത പുതിയ ലിസ്‌റ്റ് പ്രാബല്യത്തിൽ വരിക.