Thursday, 10 October - 2024

സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച വീട് പൊളിച്ചു തുടങ്ങി

ജിദ്ദ: സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച വീട് പൊളിച്ചു തുടങ്ങി. അൽ സലാമയിൽ പാർക്ക് സ്ഥാപിക്കാനായി തീരുമാനിച്ച ഭൂമിയിലെ സ്വദേശി പൗരന്റെ വീടാണ് കോടതി തീരുമാനത്തെ തുടർന്ന് പൊളിച്ചു നീക്കുന്നത്. പൂർണമായും പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

2020 നവംബറിൽ ഗവണ്മന്റിന്റെ അധീനതയിലുള്ള സ്ഥലങ്ങൾ തിരിച്ചു പിടിച്ച് അവിടെ പാർക് സ്ഥാപിക്കാൻ തീരുമാനം കൈകൊണ്ടിരുന്നു. ഏകദേശം 1400 സ്ക്വയർ മീറ്റർ വലിപ്പമുള്ള ഭൂമി സർക്കാരിന്റേതാണെന്നും അത് വിട്ടു നൽകണമെന്നും സ്വദേശി പൗരനോട് ആവശ്യപ്പെട്ടിരുന്നു.

Most Popular

error: