Saturday, 27 July - 2024

സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു

മുംബൈ: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു. മുംബൈയിലെ സഊദി കോൺസുലേറ്റിലാണ് സഊദിയിലേക്കുള്ള എല്ലാതരം വിസകളുടെയും സ്റ്റാമ്പിങ് പുനഃരാരംഭിച്ചത്. എന്നാൽ, കർശനമായ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ചു പ്രതിദിനം വളരെ കുറഞ്ഞ പാസ്പോർട്ടുകൾ മാത്രമേ ഓരോ ഏജൻസികളിൽ നിന്നും സ്വീകരിക്കുന്നുള്ളൂ. മാത്രമല്ല, 18 വയസിനു താഴെയുള്ളവരുടെ സ്റ്റാമ്പിങ്ങിനുള്ള നിബന്ധനകൾ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

ഏജൻസികൾ യാത്രക്കാരെ നിലവിലെ സാഹചര്യത്തിൽ സഊദിയിലേക്കുള്ള യാത്രാ നടപടികൾ അറിയിക്കണമെന്നും മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ സഊദിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളൂവെന്നും  അറിയിക്കണമെന്നും നിർദേശമുണ്ട്. സഊദിയിലേക്ക് ഏതെങ്കിലും തരത്തിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ കോൺസുലേറ്റിന് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, വിസ സ്റ്റാമ്പിങ് ആപ്ലിക്കേഷൻ സൈറ്റ് ആയ ഇൻജാസിൽ ഏതാനും അപ്ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. സന്ദർശക വിസക്കാർക്ക് ആണ് പുതിയ അപ്ഡേറ്റ് നിലവിൽ വരുത്തിയിരിക്കുന്നത്.

നിലവിൽ മുംബൈയിലെ സഊദി കോൺസുലെറ്റിൽ മാത്രമാണ് വിസ സ്റ്റാമ്പിങ് പുനഃരാരംഭിച്ചത്. ഡൽഹിയിയിലെ സഊദി എംബസിയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വിസ സ്റ്റാമ്പിങ് പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം കൈകൊണ്ടിട്ടില്ല.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക👇

https://chat.whatsapp.com/DR57pqHiMxbIAlv9lIbo53

Most Popular

error: