ദമാം: കൊലപാതക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കഴിയുന്ന മകനെ ഇതിൽ മാതാവിന്റെ കഠിന ശ്രമം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദിയാ പണം (ബ്ലഡ് മണി) നൽകിയാൽ രക്ഷപ്പെടാവുന്നതാണെങ്കിലും പതിനഞ്ചു മില്യൺ റിയാൽ എങ്ങനെ സമ്പാദിക്കുമെന്ന ആധിയിലാണ് ഈ മാതാവ്. ഒടുവിൽ ഇതിനായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് മാതൃത്വത്തിന്റെ വേദന കടിച്ചമർത്തി ഈ മാതാവ്. ഇതിനായി ബാങ്കിൽ അകൗണ്ട് തുടങുകയും ചെയ്‌തിട്ടുണ്ട്.
ചെറുപ്രായത്തിൽ അപകട കൊലപാതക്കേസിൽ പ്രതിയായ താനി റദാൻ അൽ ഹർബിയുടെ മാതാവാണ് മകനെ രക്ഷിക്കാൻ ദിയ പണം ശേഖരിക്കാൻ ശ്രമം തുടങ്ങിയത്. ചെറുപ്രായത്തിൽ ഉണ്ടായ തെറ്റാണ് മകന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മാതാവ് പറയുന്നു. ശ്രമങ്ങളുടെ ഭാഗമായി ദിയ സ്വീകരിക്കുവാനായി ബാങ്കിൽ അകൗണ്ട് തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. ഇതിനായി കിഴക്കൻ പ്രവിശ്യ അധികൃതർ പ്രത്യേക അനുമതി നൽകുകയായിരുന്നു. ദയ്യ താനി അൽ ഹർബി എന്ന പേരിലാണ് അകൗണ്ട് ആരംഭിച്ചത്.