Sunday, 6 October - 2024

തിരുവേഗപ്പുറ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടിൽ ഉസ്മാൻ (52) ജോലിക്കിടെ ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയും ഉടനെ മരണം സംഭവിക്കുകയുമാണ് ഉണ്ടായത്. മൃതദേഹം കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി മോച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇരുപത്തഞ്ചു വർഷമായി ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം പന്ത്രണ്ട് വർഷമായി മദീനറോഡ് റഹീലി പോളിക്ലിനിക്കിലെ ഫാർമസിയിൽ ജോലി ചെയ്ത് വരികയാണ്.


പിതാവ് : ഹംസ ഹാജി മാതാവ് : നബീസ ഭാര്യ : ഫൗസിയ മക്കൾ: മുഹമ്മദ് ആഷിഖ് (24), അൽ സാബിത്ത് (12). നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Most Popular

error: