മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിൽ വെള്ളിയാഴ്ച ജുമുഅ ഖുത്വുബക്കിടെ മിമ്പറിൽ കയറാനുള്ള ശ്രമത്തിനിടെ ഒരാൾ പിടിയിൽ. മക്ക പ്രവിശ്യ പോലീസ് വക്താവാണ് ഒരാളെ കീഴ്പ്പെടുത്തിയതായി വെളിപ്പെടുത്തിയത്.
ജുമുഅ ഖുത്വുബ നടന്നു കൊണ്ടിരിക്കുന്നതിനിടെ ഇദ്ദേഹം സുരക്ഷ ഉദ്യോഗസ്ഥർ നോക്കി നിൽക്കെ മിമ്പറിലേക്ക് ഓടി കയറുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെയുള്ള നടപടികൾ കൈകൊണ്ടതായും പോലീസ് അറിയിച്ചു.